അന്തർദേശീയംഅപ്‌ഡേറ്റ്സ്ഖത്തർ

വിസിറ്റിങ്ങ് വിസയിലെത്തിയവർക്ക് രാജ്യത്തു തുടരാമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം

വിസിറ്റിംഗ് വിസയിൽ ഖത്തറിലെത്തിയവർക്ക് അതു പുതുക്കാതെ തന്നെ രാജ്യത്തു തുടരാമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ്. രാജ്യത്ത് കൊറോണ വ്യാപിച്ച സാഹചര്യത്തിലാണ് നിർണായകമായ തീരുമാനമെടുത്തത്.

2010ൽ നിലവിൽ വന്ന വിദേശികളുടെയും സ്വദേശികളുടെയും എന്‍ട്രി എക്‌സിറ്റുമായി ബന്ധപ്പെട്ട നമ്പർ.21 നിയമപ്രകാരമാണ് ആഭ്യന്തര മന്ത്രാലയം ഈ തീരുമാനം നടപ്പിലാക്കിയത്. വിമാന സർവീസുകൾ നിർത്തിയ കാരണം ഖത്തറിൽ വിസിറ്റിംഗ് വിസയിലെത്തി കുടുങ്ങിക്കിടക്കുന്നവർക്ക് ആശ്വാസമാകും ഈ നടപടി.

വിസ നീട്ടാതെ രാജ്യത്തു തുടരാൻ ഒരു തരത്തിലുള്ള ഫീസും അടക്കേണ്ടതില്ല. സ്ഥിതിഗതികൾ നിയന്ത്രണത്തിലായതിനു ശേഷം ഇവരെ തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം ട്വീറ്റിൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker