ഇന്ത്യഖത്തർ

ഖത്തറിൽ നിന്നുള്ള ടൂറിസ്റ്റ് വിസയെക്കുറിച്ച് വ്യക്തമാക്കി ഇന്ത്യൻ അംബാസിഡർ

ഇരു രാജ്യങ്ങളുടെയും ചരിത്രപരമായ വ്യാപാര ബന്ധങ്ങളെ സമ്പൂർണ്ണ പങ്കാളിത്തത്തിലേക്കു മാറ്റുന്നതിനായി ഖത്തർ-ഇന്ത്യ ടാസ്‌ക് ഫോഴ്‌സ് മുന്നോട്ട് പോവുകയാണെന്ന് ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഖത്തറിലെ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (ക്യുഐഎ) ഇന്ത്യയിൽ ഒരു ഓഫീസ് തുറക്കാൻ ഉദ്ദേശിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം പകർച്ചവ്യാധികൾക്കിടയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ശക്തമായ വളർച്ച രേഖപ്പെടുത്തിയെന്നും ഈ വർഷം മാർച്ചിൽ ഇന്ത്യൻ സാമ്പത്തിക വർഷം അവസാനത്തോടെ ഇത് 11 ബില്യൺ ഡോളറിലെത്തുമെന്നും വ്യക്തമാക്കി.

ഇന്ത്യൻ സർവ്വകലാശാലയുടെ ആദ്യത്തെ കാമ്പസും മൂന്ന് പുതിയ ഇന്ത്യൻ സ്കൂളുകളും ഈ വർഷം ഖത്തറിൽ തുറക്കുമെന്നും അംബാസഡർ പറഞ്ഞു. ഖത്തറിനും ഇന്ത്യയ്ക്കുമിടയിൽ യാത്ര ചെയ്യാൻ ആളുകളെ പ്രാപ്തരാക്കുന്ന ബബിൾ ക്രമീകരണം ഫെബ്രുവരി അവസാനം വരെ നീട്ടിയതായി അദ്ദേഹം വെളിപ്പെടുത്തി.

ടൂറിസ്റ്റ് വിസ ഇനിയും തുറന്നിട്ടില്ലെങ്കിലും വൈദ്യചികിത്സ, ബന്ധുക്കളെ അടിയന്തരമായി സന്ദർശിക്കേണ്ടവർ, പഠിക്കാനോ പരീക്ഷ എഴുതാനോ ഉള്ള വിദ്യാർത്ഥികൾ, വളരെ അടിയന്തിര ബിസിനസ്സ് കാര്യങ്ങൾ എന്നിവയ്ക്കായി ഖത്തറിൽ നിന്നും ഇന്ത്യയിലേക്കു വിസ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker