ആരോഗ്യംഖത്തർ

കൊവിഡ് 19: ഖത്തറിലെ തീരദേശങ്ങളിൽ സുരക്ഷ ശക്തമാക്കി

കൊവിഡ് 19 വൈറസ് ആഗോള തലത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഖത്തറിലെ സമുദ്രാതിർത്തികളിൽ സുരക്ഷ ശക്തമാക്കിയതായി തീരദേശസേന അറിയിച്ചു. ഡ്രോൺ ക്യാമറ ഉപയോഗിച്ചാണ് കൂടുതൽ നിരീക്ഷണങ്ങൾ നടത്തുന്നത്. ഇതിനു പുറമേ പല സംഘങ്ങളായും സമുദ്രാതിർത്തിയിൽ സേന നിലയുറപ്പിച്ചിട്ടുണ്ട്.

രാജ്യത്തിനു വേണ്ട അവശ്യവസ്തുക്കൾ കൃത്യമായി എത്തിക്കാനുള്ള സജ്ജീകരണങ്ങൾ ഗവൺമെന്റ് ഏർപ്പാടാക്കിയിട്ടുണ്ട്. എങ്കിലും കടൽ വഴി അനധികൃതമായി സാധനങ്ങൾ എത്താനുള്ള സാധ്യത വളരെയധികമാണ്. ഇതിനെ ചെറുക്കാനും വൈറസ് വ്യാപനം തടയാനുമാണ് സുരക്ഷ വർദ്ധിപ്പിച്ചത്.

കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച ഒരു വീഡിയോ സന്ദേശത്തിലൂടെ ഖത്തര്‍ തീരദേശ സുരക്ഷ വിഭാഗം ഉപമേധാവി ഹസന്‍ അഹമ്മദ് സൈഫ് അല്‍ സുലൈത്തി സമുദ്രാതിർത്തികളിലെ സുരക്ഷക്കു വേണ്ടി സേന നടപ്പിലാക്കിയ നിലപാടുകള്‍ വ്യക്തമാക്കിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker