അപ്‌ഡേറ്റ്സ്ഖത്തർ

കൊവിഡ് 19: യാത്രക്കാരുടെ സുരക്ഷക്ക് പുതിയ സംവിധാനമൊരുക്കി കർവ ടാക്സി

കൊറോണ വൈറസ് വ്യാപനം തടയുന്നതിനും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനും വേണ്ടി കർവ ടാക്സികളിൽ പ്ലാസ്റ്റിക് ഷീൽഡുകൾ സ്ഥാപിച്ചു. യാത്രക്കാരനെയും ഡ്രൈവറെയും വേർതിരിച്ച് ഇവർ തമ്മിൽ യാതൊരു വിധ സമ്പർക്കവും ഇല്ലെന്ന് ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് പുതിയ സംവിധാനം ഒരുക്കിയത്. യാത്രക്കാർക്കിടയിൽ വലിയ സ്വീകാര്യതയാണ് പുതിയ സംവിധാനത്തിനു ലഭിച്ചിരിക്കുന്നത്‌.

പ്ലാസ്റ്റിക് ഷീൽഡുകൾ വാഹനത്തിൽ സ്ഥാപിച്ച് ഡ്രൈവറും യാത്രക്കാരനും തമ്മിൽ യാതൊരു സമ്പർക്കവും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുന്നത് യാത്ര ചെയ്യുന്നവർക്ക് വലിയ സമാധാനം നൽകുമെന്ന് മാർട്ടിൻ എന്ന യാത്രക്കാരൻ ഖത്തറിലെ പ്രമുഖ മാധ്യമത്തോടു പറഞ്ഞു. ഡ്രൈവർമാർ ഗ്ലൗസും മാസ്കും ധരിക്കുന്നുണ്ടെന്നും വാഹനത്തിലെ സാനിറ്റൈസർ നൽകി യാത്രക്കാരെ അണു വിമുക്തമാക്കാൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം സംവിധാനം ഒരുക്കുക വഴി യാത്രക്കാർ ഡ്രൈവർമാർക്കും കൂടുതൽ സുരക്ഷിതത്വം ലഭിക്കുന്നുണ്ടെന്ന് കർവ ടാക്സി ഡ്രൈവറായ മഹ്മൂദ് പറഞ്ഞു. കൊവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിന്  ജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നിരിക്കെ കർവ ടാക്സി ഏർപ്പെടുത്തിയ പുതിയ സംവിധാനം മാതൃകാപരമാണ്. കൊറോണ വൈറസ് വ്യാപനം കുറയ്ക്കുന്നതിനു വേണ്ടി ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തുകൊണ്ട് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് യാത്രക്കാരന് പണമടയ്ക്കാന്‍ കഴിയുന്ന സംവിധാനം നേരത്തെ തന്നെ കര്‍വ ടാക്സി അവതരിപ്പിച്ചിട്ടുണ്ട്. 

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker