അന്തർദേശീയംആരോഗ്യംഖത്തർ

ഖത്തറിലെ ക്വാറന്റീൻ മാനദണ്ഡങ്ങളിൽ മാറ്റം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രാലയം

ഖത്തറിലേക്കു വരുന്ന ജിസിസി പൗരന്മാർ, അവരുടെ കുടുംബങ്ങൾ, വീട്ടുജോലിക്കാർ എന്നിവർ വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ ക്വാറൻറീനിൽ നിന്നും ഒഴിവാക്കപ്പെടുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ (2021 മെയ് 7 വെള്ളിയാഴ്ച) മുതലാണ് ഇതു പ്രാബല്യത്തിൽ വന്നത്. ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച ഏതെങ്കിലും കോവിഡ് വാക്‌സിന്‍ പൂര്‍ണമായി എടുത്തവരും വാക്‌സിനെടുത്ത ശേഷം 14 ദിവസമെങ്കിലും കഴിഞ്ഞവര്‍ക്കുമാണ് ഈ ഇളവുകള്‍ ബാധകമാവുക.

പുതിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി, ഇനിപ്പറയുന്ന കൊവിഡ് പ്രോട്ടോക്കോളുകൾ പ്രാബല്യത്തിൽ വരും:

ഖത്തറിലെക്കു വരുന്ന ജിസിസി പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും വീട്ടുജോലിക്കാർക്കും പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പ് പ്രാദേശിക ആരോഗ്യ മന്ത്രാലയം അംഗീകരിച്ച ഒരു കോവിഡ്  കേന്ദ്രത്തിൽ ഒരു പ്രീ-ട്രാവൽ കോവിഡ് പിസിആർ പരിശോധന ഉണ്ടായിരിക്കണം.

ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം അംഗീകരിച്ച കൊവിഡ് വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ചവർ വാക്സിനേഷന്റെ അവസാന ഡോസ് ലഭിച്ചതിന് ശേഷം കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞുവെന്ന് ഉറപ്പാക്കണം. ഖത്തറിലെത്തുമ്പോൾ വാക്സിനേഷൻ കാർഡ് ഹാജരാക്കാൻ ആവശ്യപ്പെടും.

വാക്സിൻ മാനദണ്ഡങ്ങൾ പാലിക്കാത്ത കുടുംബാംഗങ്ങളും വ്യക്തിഗത സ്പോൺസർമാരും ഖത്തറിൽ എത്തുന്നതിനുമുമ്പ് ഡിസ്കവർ ഖത്തർ ഓൺലൈൻ ആപ്ലിക്കേഷൻ വഴി തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഹോട്ടലിൽ 7 ദിവസത്തെ ക്വാറൻറീനു വിധേയമായിരിക്കണം. മഞ്ഞ സ്റ്റാറ്റസ് ആയിരിക്കും ഇവരുടെ ഇഹ്തിറാസ് അപ്ലിക്കേഷനിൽ ഉണ്ടാവുക.

വാക്സിനേഷൻ മാനദണ്ഡങ്ങളിൽ പെടാത്ത കുട്ടികൾ, വാക്സിനേഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന മാതാപിതാക്കൾക്കൊപ്പം എത്തുകയാണെങ്കിൽ ഖത്തറിൽ എത്തുന്നതിനുമുമ്പ് ഡിസ്കവർ ഖത്തർ ഓൺലൈൻ ആപ്ലിക്കേഷൻ വഴി തിരഞ്ഞെടുക്കുന്ന ഹോട്ടലിൽ 7 ദിവസത്തെ ക്വാറൻറീന് വിധേയമാകണം. രണ്ട് രക്ഷകർത്താക്കളുണ്ടെങ്കിൽ ഒരാൾ കുട്ടികളോടൊപ്പം ഹോട്ടലിൽ നിൽക്കണം. ക്വാറൻറീൻ കാലഘട്ടത്തിൽ ഇഹ്തിറാസ് മഞ്ഞ നിറമായിരിക്കും. ക്വാറന്റീനിടക്ക് മാതാപിതാക്കൾക്ക് പരസ്പരം മാറാൻ കഴിയില്ല.

ഖത്തറി പോയിന്റ് ഓഫ് എൻ‌ട്രിയിൽ എത്തുന്ന വ്യക്തികൾക്ക് ഖത്തറി മൊബൈൽ സിം കാർഡ് ഉണ്ടായിരിക്കണം. കൂടാതെ ഇഹ്തിറാസ് ആപ്പ് അവരുടെ മൊബൈൽ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുകയും സജീവമാക്കുകയും വേണം.

ഹോട്ടൽ ക്വാറൻറീൻ ചെയ്യുന്ന എല്ലാ വ്യക്തികൾക്കും പ്രോട്ടോക്കോളുകൾ ബാധകമാണ്. ഇഹ്തിറാസ് പച്ചയാകുന്നതു വരെ അവർക്കു പൊതു സ്ഥലങ്ങളിൽ പ്രവേശനമില്ല.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker