ആരോഗ്യംഖത്തർ

ഖത്തറിൽ ഇനി മുതൽ ആംബുലൻസ് ഡ്രോണുകൾ

‌ദോഹ: പെട്ടെന്നു സംഭവിക്കുന്ന കാര്യങ്ങളുടെ നിരീക്ഷണ ശേഷി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യവുമായി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (എച്ച്എംസി) ആംബുലൻസ് ഡ്രോണുകൾ ഉപയോഗിക്കാൻ തുടങ്ങി. ചുറ്റുമുള്ള പ്രദേശങ്ങളെക്കുറിച്ച് സമഗ്രമായി വിലയിരുത്തൽ നടത്താൻ ഡ്രോണുകൾ ആംബുലൻസുകളെ സഹായിക്കുന്നു, മികച്ച മെഡിക്കൽ സേവനം നൽകുന്നതിന് ഡ്രോണുകൾ ആവശ്യമായ വിവരങ്ങൾ നൽകുകയും ചെയ്യുന്നു.

‌ ഡ്രോണുകളുടെ സേവനം മൂലം ഖത്തറിലെ പൗരന്മർക്ക് ഉയർന്ന നിലവാരമുള്ള അടിയന്തര സേവനങ്ങൾ നൽകാൻ സാധിക്കുമെന്ന പ്രത്യാശ എച്ച്എംസിയുടെ ആംബുലൻസ് സേവനത്തിലെ ഹെൽത്ത് കെയർ കോർഡിനേഷൻ ആന്റ് സപ്പോർട്ട് സർവീസസ് എക്സിക്യൂട്ടീവ് ഡയറക്ടർ തോമസ് റെയ്മാൻ പ്രകടിപ്പിച്ചു.


അപകടങ്ങൾ, ആംബുലൻസ് യൂണിറ്റുകളുടെ കൃത്യമായ സ്ഥാനം, വഴി , പുറത്തു കടക്കാനുള്ള വഴികൾ എന്നിവ ഉൾപ്പെടെ നിരവധി ഘടകങ്ങളെ നന്നായി മനസിലാക്കാൻ ഡ്രോണുകൾ സഹായിക്കുമെന്നും തോമസ് റെയ്മൻ കൂട്ടിച്ചേർത്തു.

ഡ്രോണുകൾ ഈ സേവനത്തിന് വിലപ്പെട്ടതാണെന്ന് ഇതിനോടകം തെളിയിച്ചിട്ടുണ്ടെന്ന് എച്ച്എംസിയുടെ ആംബുലൻസ് സർവീസിലെ കമ്മ്യൂണിക്കേഷൻ ടെക്നോളജീസ് സീനിയർ മാനേജർ റാഷിദ് ആൻഡൈല വിശദീകരിച്ചു.

സീ ലൈൻ ഏരിയ പോലുള്ള പ്രദേശങ്ങളിൽ എത്താൻ പ്രയാസമുള്ള സംഭവ രംഗങ്ങൾ വിലയിരുത്താനുള്ള ഞങ്ങളുടെ കഴിവും ഡ്രോണുകൾ മെച്ചപ്പെടുത്തുന്നു. ഡ്രോൺ വഴിയുള്ള രംഗം വേഗത്തിൽ വിലയിരുത്തുന്നതിലൂടെ, ഏത് പ്രതികരണ യൂണിറ്റുകളാണ് സാഹചര്യത്തിന് ഏറ്റവും അനുയോജ്യമെന്ന് ഞങ്ങൾക്ക് വേഗത്തിലും കൃത്യമായും നിർണ്ണയിക്കാനാകുമെന്നും ആൻഡൈല കൂട്ടിച്ചേർത്തു

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker