ആരോഗ്യംഖത്തർ

ഖത്തറിലെ കൊവിഡ് വാക്സിനേഷൻ ക്യാമ്പെയ്ൻ ഇന്നു സുപ്രധാന നേട്ടത്തിലേക്ക്

അതിവേഗത്തിൽ മുന്നോട്ടു പോകുന്ന ഖത്തറിലെ കൊവിഡ് വാക്സിനേഷൻ ക്യാമ്പെയ്ൻ ഇന്ന് 2 ദശലക്ഷം വാക്സിൻ ഡോസുകൾ നൽകുകയെന്ന നാഴികക്കല്ല് പിന്നിട്ടേക്കും. നാഷണൽ കോവിഡ് വാക്സിനേഷൻ പ്രോഗ്രാമിന് കീഴിൽ ഇതുവരെ 1,976,748 കോവിഡ് വാക്സിൻ ഡോസുകളാണ് നൽകിയത്.

കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി രാജ്യത്ത് ഓരോ ദിവസവും 30,000ത്തിലധികം വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്ന കണക്കുകളാണ് ഖത്തർ ഇന്ന് 2 ദശലക്ഷം വാക്സിൻ ഡോസുകൾ നൽകുന്നത് മറികടക്കാൻ പോകുന്നുവെന്ന് വ്യക്തമാക്കുന്നത്.

മന്ത്രാലയം ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 24 മണിക്കൂറിനുള്ളിൽ 32,120 കോവിഡ് വാക്സിൻ ഡോസുകൾ നൽകി. നിലവിൽ, രാജ്യത്തെ യോഗ്യരായ ജനസംഖ്യയുടെ 51.5% പേർക്കും കുറഞ്ഞത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുണ്ട്.

60 വയസ്സിനു മുകളിലുള്ളവരിൽ 88.3% പേർക്ക് (ഏറ്റവും ദുർബലരായ ജനസംഖ്യാ വിഭാഗം) കുറഞ്ഞത് ഒരു ഡോസെങ്കിലും വാക്സിനേഷൻ നൽകിയിട്ടുണ്ട്. 82.3% പേർക്ക് രണ്ട് ഡോസുകളും ലഭിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker