ഖത്തർവിദ്യാഭ്യാസം

ഖത്തറിൽ നാൽപത്തിനാലു വിദ്യാഭ്യാസകേന്ദ്രങ്ങൾ കൂടി തുറക്കാൻ തീരുമാനിച്ച് മന്ത്രാലയം

വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടുള്ള കൊവിഡ് നിയന്ത്രണങ്ങൾ ക്രമേണ എടുത്തുകളയുന്നതിന്റെ ഭാഗമായി 2020-21 അധ്യയന വർഷത്തേക്ക് ട്യൂഷൻ, കമ്പ്യൂട്ടർ, മറ്റ് പരിശീലന കോഴ്സുകൾ വാഗ്ദാനം ചെയ്യുന്ന 44 വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങൾ വീണ്ടും തുറക്കാൻ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുമതി നൽകി.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പോസ്റ്റുചെയ്ത അംഗീകൃത വിദ്യാഭ്യാസ, പരിശീലന കേന്ദ്രങ്ങളുടെ പട്ടികയിൽ 19 ട്യൂഷൻ സെന്ററുകൾ, അംഗപരിമിതർക്കു പരിശീലനത്തിനും വിദ്യാഭ്യാസത്തിനുമുള്ള 12 കേന്ദ്രങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് പരിശീലനത്തിനുള്ള ആറ് കേന്ദ്രങ്ങൾ, കമ്പ്യൂട്ടർ പരിശീലനത്തിന് നാല് കേന്ദ്രങ്ങൾ, ഭാഷകൾ പഠിപ്പിക്കുന്നതിനുള്ള രണ്ട് കേന്ദ്രങ്ങൾ, വിദ്യാഭ്യാസ പരിശീലനത്തിനുള്ള ഒരു കേന്ദ്രം എന്നിവ ഉൾപ്പെടുന്നു.

19 ട്യൂഷൻ സെന്ററുകൾ അൽ മഷാഫ്, ഗർറഫത്ത് അൽ റയാൻ, അൽ ഗറഫ, അൽ ഖരൈതിയത്ത്, ഉം ലഖ്‌ബ, അൽ ലക്ത, മദീനത്ത് ഖലീഫ, അൽ സാൽത അൽ ജാദിദ, അൽ മഹമൂറ, മദീനത്ത് ഖലീഫ അൽ ജനുബിയ, അൽ വാബ്, നുവൈജ, അൽ റയാൻ ജദീദ്, ഐൻ ഖാലിദ്, അൽ ഖിസ, മുയിതർ എന്നിവിടങ്ങളിലാണ്.

അംഗപരിമിതർക്ക് വിദ്യാഭ്യാസവും പരിശീലനവും നൽകുന്ന പന്ത്രണ്ട് കേന്ദ്രങ്ങൾ അൽ ദുഹൈൽ, അൽ മാമൂറ, മദീനത്ത് ഖലീഫ അൽ ജബൂബിയ, അൽ മർഖിയ, അൽ ദഫ്ന, ഉം ലഖ്ബ, അൽ ഖരൈതിയത്ത്, അൽ തുമമ, അൽ വാബ്, അൽ അസീഷ്യ എന്നിവിടങ്ങളിലാണ്.

അഡ്മിനിസ്ട്രേറ്റീവ് പരിശീലനത്തിനായി ആറ് കേന്ദ്രങ്ങൾ അൽ വക്ര, അൽ മിർകാബ് അൽ ജദീദ്, ബിൻ ഒമ്രാൻ, അൽ ലക്ത, നുവൈജ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്നു. അൽ മാത്തർ അൽ ഖാദിം, അൽ വാബ്, അൽ മഹ്മൂറ, മുഷൈറബ് എന്നിവിടങ്ങളിലാണ് നാല് കമ്പ്യൂട്ടർ കേന്ദ്രങ്ങൾ.

അൽ അസിസിയ, അൽ വക്ര എന്നിവിടങ്ങളിൽ രണ്ട് ഭാഷാ കേന്ദ്രങ്ങൾ അവരുടെ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. അബു ഹാമൂരിലാണ് വിദ്യാഭ്യാസ പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker