കാലാവസ്ഥഖത്തർ

ഖത്തറിൽ ബുധനാഴ്ച മുതൽ അസ്ഥിരമായ കാലാവസ്ഥ ആയിരിക്കുമെന്ന് അറിയിപ്പ്

ബുധനാഴ്ച മുതൽ അടുത്ത ആഴ്ചയുടെ തുടക്കം വരെ ഖത്തറിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കുറഞ്ഞ താപനില 26-29 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 33-39 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

ഇടവിട്ടുള്ള ചെറിയ മഴയും ഇടിമിന്നലും ഈ ദിവസങ്ങളിൽ ചില ഭാഗങ്ങളിലുണ്ടാകാൻ സാധ്യതയുണ്ട്. പല സ്ഥലങ്ങളിലും വേഗതയേറിയ കാറ്റു വീശിയേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴക്കും ഇടിമിന്നലിനുമുള്ള സാധ്യതയുള്ളതു കൊണ്ട് ജനങ്ങൾ ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകി. മഴ പെയ്യുന്ന സ്ഥലങ്ങളിൽ റോഡിൽ വാഹനങ്ങളുമായി ഇറങ്ങുന്നവരും ശ്രദ്ധിക്കണമെന്നും അവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker