ആരോഗ്യംകായികംഖത്തർ

ഖത്തറും ഇന്ത്യയും തമ്മിലുള്ള ഫുട്ബോൾ പോരാട്ടത്തിന്റെ തീയ്യതി തീരുമാനമായി

2023 ഏഷ്യൻ കപ്പിന്റെ യോഗ്യത മത്സരത്തിൽ ഖത്തറും ഇന്ത്യയും തമ്മിലുള്ള പോരാട്ടത്തിന്റെ തീയ്യതി ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ തീരുമാനിച്ചു. ഒക്ടോബർ എട്ടിന് ഭുവനേശ്വറിൽ വച്ചാണ് നിലവിലെ ചാമ്പ്യന്മാരായ ഖത്തർ ഇന്ത്യയെ നേരിടുന്നത്.

നേരത്തെ മാർച്ചിൽ ഖത്തറും ഇന്ത്യയും തമ്മിൽ ഏറ്റുമുട്ടാൻ ഇരുന്നതായിരുന്നു. എന്നാൽ കൊറോണ വൈറസ് മൂലം മത്സരം മാറ്റി വെച്ചു. ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിൽ വച്ചു നടക്കേണ്ടിയിരുന്ന മത്സരം 2022 ലോകകപ്പിന്റെ യോഗ്യത മത്സരമായിരുന്നു.

ഗ്രൂപ്പ് ഇയിൽ ഒന്നാം സ്ഥാനക്കാരായ ഖത്തറിന് ഇന്ത്യ, ബംഗ്ലാദേശ്, ഒമാൻ എന്നിവയ്‌ക്കെതിരെ മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്. ഒക്ടോബർ 12 ന് ദോഹയിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഖത്തർ ബംഗ്ലാദേശുമായി ഏറ്റുമുട്ടും. നവംബർ 12ന് ഒമാനെതിരെയാണ് അവസാന മത്സരം.

മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോൾ പുനരാരംഭിക്കുമ്പോൾ എല്ലാ ടീമുകളുടെയും ഉദ്യോഗസ്ഥരുടെയും ആരാധകരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനായി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്ന് എഎഫ്‌സി പ്രസ്താവനയിൽ പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker