ആരോഗ്യംഖത്തർ

ഖത്തർ സാധാരണ നിലയിലെത്താൻ നാലാഴ്ച വേണമെന്ന് ഡോ.അബ്ദുൽ ലത്തീഫ് അൽ ഹാൽ

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനു വേണ്ടി രാജ്യം ഏർപെടുത്തിയ ലോക്ക് ഡൗൺ മാറി സാധാരണ ജീവിതത്തിലേക്കു തിരിച്ചു വരാൻ നാലാഴ്ചയെടുക്കുമെന്ന് ഡോ.അബ്ദുൽ ലത്തീഫ് അൽ ഹാൽ. ഇത്തരം മഹാമാരികൾ തടയുന്നതിനു വേണ്ടി രാജ്യം രൂപീകരിച്ചിട്ടുള്ള കമ്മിറ്റിയുടെ നേതൃത്വമാണ് അദ്ദേഹം.

“ഇനിയും നാലാഴ്ച കഴിഞ്ഞാലേ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താൻ കഴിയൂ. ബിസിനസ് സാധാരണ പോലെ നടത്താനും സ്കൂളുകൾ തുറക്കാനും അത്രയും സമയം ആവശ്യമാണ്.”

എന്നാൽ ഇപ്പോഴത്തെ സാഹചര്യങ്ങൾ വച്ചു മാത്രമാണ് ഈ കണക്കെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
വൈറസിനെ ചെറുക്കാൻ നടത്തിയ പ്രയത്നങ്ങൾ വിജയം കണ്ടാലേ ഇതു സാധ്യമാകൂവെന്നാണ് അദ്ദേഹം പറയുന്നത്.

“വൈറസിന്റെ വ്യാപനം തടയുന്നതിനു വേണ്ടി നടത്തിയ പ്രതിരോധ നടപടികൾ കൃത്യമായി മുന്നോട്ടു പോയിട്ടുണ്ടോയെന്ന് അടുത്ത നാലാഴ്ചക്കുള്ളിലാണ് വിശകലനം ചെയ്യുക. എത്രത്തോളം ഈ വൈറസിനെ ചെറുക്കാനായിയെന്നും മറ്റു രാജ്യങ്ങളുടെ അവസ്ഥ എന്താണെന്നും പരിശോധിച്ച ശേഷം വേണ്ട നടപടികൾ സ്വീകരിക്കും.” അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker