കായികംഖത്തർ

ഖത്തറും ഇന്ത്യയും നാളെ ദോഹയിൽ ഏറ്റുമുട്ടും, മത്സരവിവരങ്ങൾ അറിയാം

ലോകകപ്പിനും ഏഷ്യൻ കപ്പിനുമുള്ള യോഗ്യത മത്സരങ്ങളിൽ ഇന്ത്യയും ഖത്തറും നാളെ ഏറ്റുമുട്ടും. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം ദോഹ സമയം രാത്രി എട്ടു മണിക്കാണ് ആരംഭിക്കുക.

മത്സരത്തിൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായി കാണികൾക്കു പ്രവേശനമുണ്ട്. ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ വെബ്സൈറ്റിൽ നിന്നും ടിക്കറ്റുകൾ ലഭിക്കും. 12 വയസിൽ താഴെയുള്ളവർക്ക് പ്രവേശനമില്ല.

സെപ്തംബർ 3, 2020നു ശേഷവും, മത്സരത്തിന്റെ 14 ദിവസം മുൻപുമായി വാക്സിനേഷന്റെ രണ്ടാം ഡോസ് പൂർത്തിയാക്കിയവർക്കും കഴിഞ്ഞ ഒൻപതു മാസത്തിനിടയിലും മത്സരത്തിന്റെ 14 ദിവസം മുൻപും കൊവിഡ് ഭേദമായവർക്കും ടിക്കറ്റ് ലഭിക്കും.

ടിക്കറ്റ് ലഭിക്കാനുള്ള ലിങ്ക്: https://tickets.qfa.qa/qfa/showProductList.html?tkhrq=b849cd8e-3ca5-4789-8325-5b7c82df151c&tkhrp=b7a9e119-9599-4a80-b9b9-0b9cc79c1f4d&tkhrts=1622628309&tkhrc=tickethour&tkhre=ticketsqfa&tkhrrt=Safetynet&tkhrh=8ae11367e9ce1746e8ab6318714033f9

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker