ഖത്തർ

പള്ളികൾ വീണ്ടും തുറക്കുമെന്ന വാർത്തയെക്കുറിച്ച് വിശദീകരണവുമായി മന്ത്രാലയം

ഖത്തറിലെ പള്ളികൾ വീണ്ടും തുറക്കാൻ പോവുകയാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന വാർത്തകളോടു പ്രതികരിച്ച് മിനിസ്ട്രി ഓഫ് അവ്ക്വാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ്. കൊറോണ വൈറസ് വ്യാപനം തടയുന്നതിനു വേണ്ടി പള്ളികളിലെ പ്രാർത്ഥന ഒഴിവാക്കാനുള്ള താൽക്കാലിക നടപടി തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

തങ്ങളുടെ ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം മന്ത്രാലയം വ്യക്തമാക്കിയത്. കൊറോണ വൈറസിനെതിരായ ചെറുത്തു നിൽപ്പിനും രോഗവ്യാപനത്തിന്റെ ഗതി കുറക്കുന്നതിനും വേണ്ടിയാണ് പള്ളികളിൽ പ്രാർത്ഥന ഒഴിവാക്കാനുള്ള തീരുമാനമെടുത്തതെന്നും അതുടനെ പുനരാരംഭിക്കുമെന്ന രീതിയിൽ പുറത്തു വരുന്ന വാർത്തകൾ തെറ്റാണെന്നും അവർ വ്യക്തമാക്കി.

പള്ളികൾ അടുത്തു തന്നെ വീണ്ടും തുറക്കുമെന്ന വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. പ്രാർത്ഥനകൾക്കായി എത്തുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ അടക്കം നൽകിയാണ് ഇത്തരം വാർത്തകൾ പുറത്തു വന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker