ഖത്തർവിനോദം

യൂറോപ്യൻ ഡ്രൈവ്-ഇൻ ഫിലിം ഫെസ്റ്റിവൽ ഈ മാസം ദോഹയിൽ നടക്കും

ഡ്രൈവ്-ഇൻ സിനിമാ അനുഭവമായ യൂറോപ്യൻ ഡ്രൈവ്-ഇൻ ഫിലിം ഫെസ്റ്റിവൽ നവംബർ 26 മുതൽ നവംബർ 28 വരെ ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ പുതുതായി തുറന്ന കാർ പാർക്കിൽ നടക്കും. മേളയിൽ ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള ഒമ്പത് വിദേശ ഭാഷാ ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ ഉൾക്കൊള്ളുന്ന ചിത്രങ്ങൾ തിരഞ്ഞെടുത്തത് ഓസ്ട്രിയ, ബെൽജിയം, ചെക്കിയ, ജർമ്മനി, ഇറ്റലി, നെതർലാന്റ്സ്, പോർച്ചുഗൽ, സ്വീഡൻ, സ്വിറ്റ്സർലൻഡ് എന്നീ എംബസികളാണ്. ടിക്കറ്റുകൾ സൗജന്യവും ആദ്യം വരുന്നവർക്ക് ആദ്യമെന്ന രീതിയിലുമായിരിക്കും.

നവംബർ 15 മുതൽ https://eurofilmfestiv.qa/ എന്ന വിലാസത്തിൽ ടിക്കറ്റുകൾ ഓൺലൈനായി ഓർഡർ ചെയ്യാവുന്നതാണ്. മികച്ച ദൃശ്യാനുഭവം നൽകുന്ന ഈ മഫെസ്റ്റിവലിനെ ഒരു പരിസ്ഥിതി സൗഹൃദ ഇവന്റാക്കി ഉറപ്പാക്കുന്നതിന് എല്ലാ അതിഥികളും അവരുടെ കാർ എഞ്ചിനുകൾ ഓഫ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker