ഖത്തർ

റോഡപകടങ്ങൾ മൂലമുള്ള മരണങ്ങൾ കുറക്കുന്നതിൽ ലോകറെക്കോർഡ് നേട്ടവുമായി ഖത്തർ

റോഡപകട മരണങ്ങൾ കുറയ്ക്കുന്നതിൽ ഖത്തർ വലിയ പുരോഗതി കഴിഞ്ഞ വർഷം കൈവരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. 2019ൽ ഒരു ലക്ഷത്തിന് 4.4 എന്ന തരത്തിലാണ് ഖത്തറിൽ റോഡപകടങ്ങളിൽ നിന്നുള്ള മരണനിരക്ക്. ഇതു ലോക റെക്കോർഡാണ്.

ഈ നേട്ടത്തിലൂടെ ഖത്തർ മേഖലയിലെ രാജ്യങ്ങളിൽ മുന്നിൽ നിൽക്കുകയും ആഗോള റെക്കോർഡിൽ ഒരു പുതിയ സ്ഥാനം നേടുകയും ചെയ്യുന്നു. ദേശീയ ഗതാഗത സുരക്ഷാ സമിതിയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങൾക്കും സമിതിയിലെ എല്ലാ അംഗങ്ങളുടെയും മറ്റ് സർക്കാർ, സർക്കാരിതര ഏജൻസികളുടെയും സഹകരണത്തിനുമാണ് ഈ നേട്ടത്തിൽ നന്ദിയറിയിക്കേണ്ടത്.

റോഡപകടങ്ങളിൽ ഇരയായവർക്കുള്ള ലോക അനുസ്മരണ ദിനത്തോടനുബന്ധിച്ച് ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യരാഷ്ട്രസഭയാണ് ഓരോ വർഷവും നവംബർ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച ഈ ദിനം നിർണ്ണയിച്ചത്.

റോഡപകടങ്ങൾ മൂലം ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും സമൂഹത്തിനും രാജ്യത്തിനുമുണ്ടാകുന്ന നഷ്ടങ്ങളുടെയും ദുരിതങ്ങളുടെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker