അപ്‌ഡേറ്റ്സ്കാലാവസ്ഥഖത്തർ

വേനൽക്കാലം ആരംഭിച്ചതോടെ ജനങ്ങൾക്കു മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ജൂൺ മുതൽ വേനൽക്കാലം ആരംഭിക്കുന്നതോടെ ഖത്തറിൽ കൂടിയ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ജൂൺ മാസത്തിൽ രാജ്യത്ത് പകൽ സമയത്ത് കടുത്ത കാറ്റടിക്കാൻ സാധ്യതയുണ്ടെന്നും അവർ വ്യക്തമാക്കി.

ജൂൺ മാസത്തിൽ ഖത്തറിലെ ശരാശരി കാലാവസ്ഥ 34.7 ഡിഗ്രി സെൽഷ്യസാണ് ഉണ്ടാവുക. 2010ൽ രേഖപ്പെടുത്തിയ 49.1 ഡിഗ്രി സെൽഷ്യസാണ് ജൂൺ മാസത്തിലെ ഏറ്റവും കൂടിയ താപനില. 1975ലാണ് ഖത്തറിൽ ജൂണിലെ ഏറ്റവും കുറഞ്ഞ താപനിലയായ 21 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്.

“ജൂൺ ആദ്യ വേനൽക്കാല മാസവും വർഷത്തിലെ ഏറ്റവും ചൂടേറിയ മൂന്നാമത്തെ മാസവുമാണ്. ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് മൂലം കൂടുതൽ പൊടി, കുറഞ്ഞ ദൃശ്യപരത, ഉയർന്ന തിരമാലകൾ എന്നിവ ഉണ്ടായേക്കാം. പകൽ സമയത്ത് ശക്തമാകുന്ന ഈ കാറ്റ് വൈകുന്നേരങ്ങളിൽ കുറയുന്നു.” കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇന്നു മുതൽ ദിവസത്തിന്റെ തുടക്കത്തിൽ  മൂടൽമഞ്ഞും പകൽസമയത്ത് നേരിയ പൊടിയും ആയിരിക്കും. രാത്രിയിൽ ഇത് ചൂടുള്ള കാലാവസ്ഥയായി മാറും. കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker