ഖത്തർ

ഹമദ് എയർപോർട്ടിൽ ജനുവരി 3 മുതൽ 6 വരെ 5 മണിക്കൂർ ഫ്രീ പാർക്കിംഗ്!

ദോഹ: യാത്രക്കാരുടെ സുരക്ഷയും സെക്യൂരിറ്റിയും പരിഗണിച്ച് 2020 ജനുവരി 3 മുതൽ 6 വരെ അഞ്ച് മണിക്കൂർ ഹ്രസ്വകാല പാർക്കിംഗ് സൗജന്യമാക്കിയതായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളം (HIA) അറിയിച്ചു.

2020 ജനുവരി 3 നും 6 നും ഇടയിൽ രാത്രി 10:00 നും പുലർച്ചെ 3:00 നും ഇടയിലാണ് ഹ്രസ്വകാല പാർക്കിംഗ് ഉപയോഗം സൗജന്യമായി ലഭ്യമാകുക എന്ന് ഹമദ് ഇന്റർനാഷണൽ എയർപോർട്ട് (എച്ച്ഐ‌എ) ട്വിറ്ററിലൂടെ അറിയിച്ചു.

ശൈത്യകാല ഇടവേളയ്ക്ക് ശേഷം അടുത്തയാഴ്ച സ്കൂളുകൾ വീണ്ടും തുറക്കുന്നതിനാൽ ധാരാളം ആളുകൾ വാരാന്ത്യത്തിൽ രാജ്യത്തേക്ക് മടങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും ഈ തിരക്കേറിയ സമയങ്ങളിൽ യാത്രക്കാരുടെ സുരക്ഷയും സെക്യൂരിറ്റിയും പരിഗണിച്ചും തിരക്കു നിയന്ത്രിക്കുക എന്ന ലക്ഷ്യം സാധ്യമാക്കാനും ഈ സൗകര്യം ഉപയോഗപ്പെടുത്താനും എച്ച്ഐ‌എ ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker