ഇന്ത്യഖത്തർ

വാക്സിനേഷൻ സ്വീകരിച്ച യാത്രക്കാർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കാൻ സാധ്യത

കൊവിഡ് വാക്സിനേഷൻ രണ്ടു ഡോസും പൂർത്തിയാക്കിയ വ്യക്തികൾക്ക് വിമാനയാത്രക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇന്ത്യ ഒഴിവാക്കിയേക്കും. എന്നാൽ ആഭ്യന്തര യാത്രക്കാരെ മാത്രമേ നിലവിൽ ഇതിനു പരിഗണിക്കൂവെന്ന് പിടിഐ റിപ്പോർട്ടു ചെയ്തു.

വ്യോമയാന, ആരോഗ്യ മന്ത്രാലയങ്ങളും വിമാനക്കമ്പനികൾ, വിമാനത്താവളങ്ങളും ഈ വിഷയത്തിൽ ചർച്ച നടത്തുന്നുണ്ട്. കൊവിഡ് വ്യാപനം കൂടിയ സംസ്ഥാനങ്ങളിൽ നിന്നും വരുന്നവർക്ക് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

അതേ സമയം വിദേശത്തു നിന്നുമുള്ള യാത്രക്കാർക്ക് ഇതു സംബന്ധിച്ച് യാതൊരു ഇളവും നൽകുന്ന കാര്യം ആലോചിക്കുന്നില്ല. കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker