അപ്‌ഡേറ്റ്സ്കാലാവസ്ഥഖത്തർ

ഖത്തറിൽ പൊടിക്കാറ്റിനു സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിങ്കളാഴ്ച മുതൽ വ്യാഴാഴ്ച വരെ വടക്കു കിഴക്കൻ ഭാഗങ്ങളിൽ നിന്നും ശക്തമായ കാറ്റ് ഖത്തറിൽ വീശിയടിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 15 മുതൽ 25 വരെ നോട്ടിക്കൽ മൈൽ വേഗത്തിൽ വീശുന്ന കാറ്റ് ചില ഭാഗങ്ങളിൽ 35 നോട്ടിക്കൽ മൈൽ വേഗതയിൽ വരെയാകാൻ സാധ്യതയുണ്ട്.

കാറ്റു മൂലം തുറന്ന സ്ഥലങ്ങളിൽ പൊടിക്കാറ്റിനും കാഴ്ചക്കുറവിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റ് നാലടി മുതൽ ഏഴടി വരെയും ചിലയിടങ്ങളിൽ ഒൻപതടി വരെയും ഉയരത്തിലാകാം.

ഈ സമയങ്ങളിലെ കുറഞ്ഞ താപനില 20 മുതൽ 26 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 31 മുതൽ 36 വരെ ഡിഗ്രി സെൽഷ്യസും ആകാം. കടലിൽ പോകുന്നവർ അതൊഴിവാക്കണമെന്നും എല്ലാവരും ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker