അന്തർദേശീയംഖത്തർ
ഖത്തർ ഉപരോധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കായി കുവൈത്ത് വിദേശകാര്യമന്ത്രി ഈജിപ്തിലെത്തി
ഖത്തറിനു മേൽ ജിസിസിയിലെ ചില രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് അഹമ്മദ് നാസർ അൽ സബാഹ് ഈജിപ്തിലെത്തി. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയിൽ എത്തിയത്.
ഗൾഫ് രാജ്യങ്ങളേക്കാൾ ഖത്തറിനു മേൽ ഏർപ്പെടുത്തിയ ഉപരോധത്തിനു വേണ്ടി നിലകൊണ്ട രാഷ്ട്രമാണ് ഈജിപ്ത്. ഉപരോധം അവസാനിപ്പിക്കുന്നതിനുള്ള നീക്കങ്ങൾ നടന്നു കൊണ്ടിരിക്കെ ഈജിപ്തിനെ അനുനയിപ്പിക്കുകയാണ് കുവൈത്ത് വിദേശകാര്യ മന്ത്രിയുടെ പ്രധാന ലക്ഷ്യം.
ഉപരോധം അവസാനിപ്പിക്കാൻ മധ്യസ്ഥത നിൽക്കുന്ന അമേരിക്കയേക്കാൾ നല്ല ബന്ധം ഈജിപ്തുമായി കുവൈത്തിനുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഈജിപ്തിലെ സമുന്നതരായ നേതാക്കളുടെ അഭിപ്രായം അറിയുകയെന്ന ലക്ഷ്യം കുവൈത്ത് മിനിസ്റ്റർക്കുണ്ടെന്ന് ദി അറബ് വീക്കിലി റിപ്പോർട്ടു ചെയ്തു.