അപ്ഡേറ്റ്സ്ഖത്തർ
അൽ മിർകാബ് അൽ ജദീദ് സ്ട്രീറ്റിൽ മാറ്റങ്ങൾ വരുത്താനൊരുങ്ങി അഷ്ഗൽ
ദോഹ : അൽ മിർകാബ് അൽ ജദീദ് സ്ട്രീറ്റും മുഹമ്മദ് ബിൻ കാസിം സ്ട്രീറ്റും താൽക്കാലിക രണ്ട് വരി റൗണ്ട് എബൗട്ടായി ജനുവരി 11 മുതൽ മാറ്റുന്നതായി പൊതുമരാമത്ത് വകുപ്പ് ‘അഷ്ഗൽ’ ഇന്നലെ പ്രഖ്യാപിച്ചു.
അൽ നാസർ ഏരിയയിലെ പ്രധാന റോഡുകൾ മെച്ചപ്പെടുത്തുന്നതിനോടനുബന്ധിച്ച് പുതിയ ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കാനും പദ്ധതിയുണ്ട്.
താൽക്കാലികമായി അടക്കുന്നതിനെ കുറിച്ചുള്ള സൂചന ബോർഡുകൾ വഴിയരികിൽ സ്ഥാപിക്കുകയും എല്ലാ യാത്രക്കാരും സുരക്ഷ മുൻ നിർത്തി വേഗതയുടെ പരിധിയും സൂചനകളും പാലിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു