അപ്ഡേറ്റ്സ്ഖത്തർ
കാലഹരണപ്പെട്ട വസ്തുക്കൾ: രണ്ടു സ്ഥാപനങ്ങൾ മന്ത്രാലയം അടച്ചു പൂട്ടി
കാലഹരണപ്പെട്ട വസ്തുക്കൾ പ്രദർശിപ്പിച്ചതിനും വിൽക്കുന്നതിനും രണ്ട് സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചതായി വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. സ്വറ ഹൂദ് അൽ ഗല്യ ട്രേഡിംഗ് കമ്പനി (മാൾ ഓഫ് ഖത്തർ), ഫാസിഹ് അൽ അറബ് ട്രേഡിംഗ് കമ്പനി (അൽ വുകെയർ) എന്നിവയാണ് അടച്ചത്.
കാലഹരണപ്പെട്ടതും ഉപയോഗയോഗ്യമായ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും സംബന്ധിച്ച മന്ത്രാലയത്തിന്റെ സർക്കുലറുകളിൽ പാലിക്കാത്തതിനാലാണ് ഈ രണ്ട് വാണിജ്യ സംരംഭങ്ങളും അടച്ചതെന്ന് മന്ത്രാലയം ഔദ്യോഗിക അക്കൗണ്ടിൽ ട്വീറ്റിൽ പറഞ്ഞു. ആദ്യ സംരംഭം ഒരു മാസവും രണ്ടാമത്തെ സംരംഭം രണ്ടാഴ്ചയും അടച്ചിടുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Ministry temporarily closes two businesses for expired products#Qatar https://t.co/FAnxZzw61y
— The Peninsula Qatar (@PeninsulaQatar) February 28, 2021