കായികംഖത്തർ

ഖത്തർ ലോകകപ്പിനു 600 ദിനം മാത്രം, മൂന്നു സ്റ്റേഡിയങ്ങൾ കൂടി ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി

ഫിഫ ലോകകപ്പ് ഖത്തർ 2022ലേക്ക് 600 ദിവസത്തെ കൗണ്ട്‌ഡൗൺ അടയാളപ്പെടുത്തുന്ന ദിവസമായിരുന്നു മാർച്ച് 31. വളരെ വിപുലമായ അടിസ്ഥാന സൗകര്യ പദ്ധതികളാണ് ലോകകപ്പിന്റെ ഭാഗമായി ഖത്തർ നടപ്പിലാക്കുന്നത്.

ലോകകപ്പിനുള്ള നാല് സ്റ്റേഡിയങ്ങൾ ഇതുവരെ ഉദ്ഘാടനം ചെയ്തു. അൽ ബെയ്റ്റ്, അൽ തുമാമ, റാസ് അബു അബൂദ് എന്നീ മൂന്നു സ്റ്റേഡിയങ്ങൾ ഈ വർഷം ഉദ്ഘാടനം ചെയ്യും. പുതിയ മെട്രോ സംവിധാനം സജീവമാക്കിയതിനു പുറമേ എക്സ്പ്രസ് ഹൈവേകളും ലോകകപ്പിനായി നിർമ്മിച്ചിട്ടുണ്ട്.

ഖത്തർ ലോകകപ്പിന്റെ മുന്നൊരുക്കങ്ങൾക്ക് ഫിഫ മേധാവികളുടെ പ്രശംസ നേരത്തെ ലഭിച്ചിരുന്നു. ഇതുവരെ കണ്ടതിൽ വെച്ചേറ്റവും മികച്ച ലോകകപ്പിനാണു 2022ൽ ഖത്തർ സാക്ഷ്യം വഹിക്കുകയെന്നാണ് ഫിഫ പ്രസിഡന്റ് ജിയോവനി ഇൻഫാന്റിനോ അഭിപ്രായപ്പെട്ടത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker