അന്തർദേശീയംകായികംഖത്തർ

അറബ് കപ്പ് ഖത്തർ 2021ന് ഫിഫ അംഗീകാരം നൽകി, ഖത്തറിന് പ്രശംസ

അറബ് കപ്പ് ഖത്തർ 2021ന് ഫിഫ കൗൺസിൽ ഇന്നലെ ഔദ്യോഗികമായി അംഗീകാരം നൽകി. 2022ലെ ഫിഫ ലോകകപ്പിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഖത്തർ സംഘടിപ്പിക്കുന്ന പരിപാടികളിലൊന്നായാണ് അറബ് കപ്പ് ഖത്തർ 2021ന് കൗൺസിലിന്റെ അംഗീകാരം ലഭിച്ചതെന്ന് ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോ സ്വിറ്റ്സർലണ്ടിൽ സ്ഥിരീകരിച്ചു.

ഈ വർഷം ഡിസംബറിൽ ഖത്തറിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിന്റെ പ്രധാന ലക്ഷ്യം കായിക മത്സരങ്ങൾക്ക്, പ്രത്യേകിച്ച് 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിന്റെ സന്നദ്ധത നിർണ്ണയിക്കുകയാണെന്ന് ഫിഫ കൗൺസിൽ യോഗത്തിന് ശേഷം നടത്തിയ പത്രസമ്മേളനത്തിൽ ഇൻഫാന്റിനോ പറഞ്ഞു.

അറബ് ഫുട്ബോളിന്റെ ആഘോഷമായാണ് ഫിഫ കൗൺസിൽ ചാമ്പ്യൻഷിപ്പിന് അംഗീകാരം നൽകിയതെന്നും ഈ ടൂർണമെന്റിന്റെ മത്സരങ്ങൾ ലോകകപ്പ് സ്റ്റേഡിയങ്ങളിൽ നടക്കുന്നത് അറബ് ഫുട്ബോളിലേക്ക് ലോകശ്രദ്ധ ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. അറബ് കപ്പ് ഖത്തർ 2021 ഡിസംബർ 1 മുതൽ 18 വരെയാണു നടക്കുക. 22 അറബ് ടീമുകളിൽ 16 എണ്ണവു അതിൽ പങ്കെടുക്കും.

2022 ലോകകപ്പ് സംഘടിപ്പിക്കുന്നതിനു ഖത്തർ നടത്തിയ പ്രവർത്തനങ്ങളെ സവിശേഷമെന്ന് വിശേഷിപ്പിച്ച അദ്ദേഹം തയ്യാറെടുപ്പുകളെ പ്രശംസിച്ചു. ഇവന്റിന് രണ്ട് വർഷം മുമ്പ് സ്റ്റേഡിയങ്ങൾ തയ്യാറായി കാണുന്നത് ഇതാദ്യമാണെന്നും ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന എട്ടു സ്റ്റേഡിയങ്ങളും ലോകത്തിലെ ഏറ്റവും മികച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker