കുവൈത്തിൽ ഇന്നു പുലർച്ചെ പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തി
കുവൈത്തിലെ ഒരു പോലീസുകാരൻ ഇന്നു പുലർച്ചെ ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കെ കത്തിക്കുത്തേറ്റു കൊല ചെയ്യപ്പെട്ടു. അഹ്മദി ഗവർണറേറ്റ് ട്രാഫിക് ഡിപ്പാർട്ട്മെന്റിലെ പോലീസുകാരൻ രാവിലെ 6 മണിയോടെ അബു ഹലീഫ പ്രദേശത്ത് പ്രതികൾക്ക് ട്രാഫിക് നിയമലംഘന ടിക്കറ്റ് നൽകുന്നതിനിടെയാണ് കൊല ചെയ്യപ്പെട്ടത്.
കുറ്റവാളി പൊലീസുകാരന്റെ ആയുധം എടുത്ത് കുറ്റകൃത്യത്തിനു ശേഷം തന്റെ വാഹനത്തിൽ ഓടി രക്ഷപ്പെട്ടുവെന്ന് കുവൈത്ത് ദിനപത്രം അൽ-ഖബാസ് പറഞ്ഞു. ട്രാഫിക് നിയമലംഘന ടിക്കറ്റ് നൽകാനായി പോലീസുകാരൻ വാഹനം തടഞ്ഞപ്പോൾ നിയമലംഘകൻ വാഹനത്തിനുള്ളിൽ ഉണ്ടായിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്ന് രാവിലെ അൽ-ഖുസൂർ പ്രദേശത്തെ വൃദ്ധയായ കുവൈറ്റ് സ്വദേശിനിയെ 19 വയസുള്ള മകൻ അവരുടെ വീടിനുള്ളിൽ കുത്തിക്കൊലപ്പെടുത്തിയെന്നും അൽ-ഖബാസ് പത്രം റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം പോലീസുകാരന്റെ കൊലയാളിയും ഈ 19കാരൻ തന്നെയാണ്. രണ്ട് കുറ്റകൃത്യങ്ങളുടെയും ചുരുളഴിക്കാൻ ഡിറ്റക്ടീവുകൾ പ്രവർത്തിക്കുന്നുണ്ട്.
Policeman stabbed to death in #Kuwait: Mediahttps://t.co/oLRvRBCpzW
— The Peninsula Qatar (@PeninsulaQatar) June 28, 2021