വർണാഭമായ ഷിപ്പിംഗ് കണ്ടെയ്നർ ഷോപ്പുകളുള്ള തെരുവ് ഖത്തറിൽ നിർമാണം പൂർത്തിയാക്കുന്നു
വർണ്ണാഭമായ ഷിപ്പിംഗ് കൗണ്ടറുകളിൽ നിന്ന് രൂപപ്പെടുത്തിയ ഒരു തെരുവ്, ദോഹ തുറമുഖത്തിന് സമീപം നിർമാണ പ്രക്രിയയിലാണ്. ഇപ്പോൾ കുറച്ച് കടകൾ മാത്രമേ സ്ട്രീറ്റിൽ തുറന്നിട്ടുള്ളൂ, മറ്റുള്ളവയിൽ പണി നടക്കുകയാണ്.
ദോഹ തുറമുഖത്തിന് സമീപം, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ടിന് മുന്നിൽ, കടൽ വസ്തുക്കൾ, സൂപ്പർമാർക്കറ്റുകൾ, ഭക്ഷണശാലകൾ എന്നിവ വിൽക്കുന്ന കടകളാണ് സ്ട്രീറ്റിൽ പ്രധാനമായുള്ളത്. അവയിൽ ചിലതിൽ നിന്നും ചെറിയ ബോട്ടുകളുള്ള തുറമുഖവും, ദോഹ സ്കൈലൈനിന്റെ മനോഹരമായ കാഴ്ചയും ലഭിക്കും.
പാർക്കിംഗ് ഏരിയയ്ക്ക് സമീപം കുറച്ച് ഫുഡ് ട്രക്കുകൾ സജ്ജീകരിച്ചിട്ടുണ്ട്. തെരുവിന്റെ മറുവശത്ത് വിശാലമായ പച്ചപ്പുല്ലു വിരിച്ച ഇടവും ഒരു പാർക്കുമുണ്ടെങ്കിലും നിലവിലെ പാൻഡെമിക് സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി അതു തുറന്നിരിക്കില്ല.
A street with shops housed in colourful containers
— The Peninsula Qatar (@PeninsulaQatar) March 3, 2021
Read more: https://t.co/9WAbCfrD2U#Qatar pic.twitter.com/20MrHbkq8z