അന്തർദേശീയംഖത്തർ

അൽ ജസീറ മാധ്യമപ്രവർത്തകയെ ഇസ്രയേൽ പോലീസ് അറസ്റ്റു ചെയ്തു, ക്യാമറ അടിച്ചു തകർത്തു

അൽ ജസീറ അറബിക് ജേണലിസ്റ്റ് ഗിവാര ബുഡെരിയെ ഇസ്രായേൽ പോലീസ് അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു. ഈസ്റ്റ് ജെറുസലേമിലെ ഇസ്രയേൽ അധിനിവേശത്തിന്റെ അൻപത്തിനാലാം വാർഷികത്തിൽ നടന്ന ‘നക്സ’ റിപ്പോർട്ടു ചെയ്യുന്നതിനിടെയാണ് ഇവർ അറസ്റ്റു ചെയ്യപ്പെട്ടത്.

ദോഹ ആസ്ഥാനമായ അൽ ജസീറയുടെ ജറുസലേമിലെ റിപ്പോർട്ടറായ ബുഡെരിയെ ഇസ്രായേൽ പോലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്യുന്നതിനിടെ ആക്രമിക്കുകയും ക്യാമറാമാൻ നബിൽ മസാവിയുടെ കൈവശമുണ്ടായിരുന്ന ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.

ബുഡേരിയുടെ അറസ്റ്റ് മാധ്യമ പ്രവർത്തകരുടെ പ്രതിഷേധത്തിനു കാരണമായിരുന്നു. ഒരു കുറ്റവാളിയോടെന്ന പോലെയാണ് തന്നോടവർ പെരുമാറിയതെന്നും തന്റെ ജാക്കറ്റ് നീക്കം ചെയ്യാനോ കണ്ണുകളടക്കാനോ അനുവദിച്ചില്ലെന്നും ബുഡേരി പറഞ്ഞു.

2000 മുതൽ അൽ ജസീറയുടെ പത്രപ്രവർത്തകയായി ജോലി ചെയ്യുകയാണ് ബുഡേരി. 15 ദിവസത്തേക്ക് ഷെയ്ഖ് ജറയിലേക്ക് പോകരുതെന്ന വ്യവസ്ഥയിലാണ് താൻ മോചിതയായതെന്ന് ബുഡേരി പറഞ്ഞു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker