ആരോഗ്യംഖത്തർ

കൊവിഡിനെതിരെ ഖത്തർ വിജയത്തിന്റെ പാതയിലാണെന്ന് ഡോ. അൽ ഖാൽ, വാക്സിനേഷൻ പൂർത്തിയാക്കാത്തവർക്ക് നിർദ്ദേശം

കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ ഖത്തർ വിജയത്തിന്റെ പാതയിലാണെന്നു സ്ഥിരീകരിച്ച് കൊവിഡ് ദേശീയ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയർ ഡോ. അബ്ദുല്ലതിഫ് അൽ ഖാൽ. ഖത്തറിൽ ഉപയോഗിക്കുന്ന വാക്സിനുകൾ ലോകത്തിലെ ഏറ്റവും മികച്ചവയാണെന്നും ഉയർന്ന പരിരക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിനെതിരെ വാക്സിൻ എടുക്കുന്നതിൽ മെഡിക്കൽ മുന്നറിയിപ്പുകളില്ലെന്നും വാക്സിനേഷന്റെ പാർശ്വഫലങ്ങളെക്കുറിച്ച് ഭയപ്പെട്ട് വാക്സിൻ എടുക്കാത്തവർ പ്രതിരോധ കുത്തിവെപ്പു പൂർത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പാൻഡെമിക്കിന്റെ സ്ഥിതി മെച്ചപ്പെടുന്നുണ്ട്. ദിവസേനയുള്ള അണുബാധകളുടെ എണ്ണം, ആശുപത്രി, ഐസിയു പ്രവേശനങ്ങളുടെ എണ്ണം എന്നിങ്ങനെ പൊതുജനാരോഗ്യ മന്ത്രാലയം നിരീക്ഷിക്കുന്ന എല്ലാ സൂചകങ്ങളിലും ഈ പുരോഗതി പ്രതിഫലിക്കുന്നു. ആദ്യ ഘട്ട നിയന്ത്രണങ്ങൾ നീക്കിക്കഴിഞ്ഞിട്ടും രോഗബാധ കുറയുന്നത് പ്ലാൻ അനുസരിച്ച് പാൻഡെമിക് നിയന്ത്രിക്കപ്പെട്ടുവെന്നു വ്യക്തമാക്കുന്നുവെന്ന് ഡോ. അൽ ഖൽ വ്യാഴാഴ്ച ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

വാക്സിനുകൾ ഏറ്റവും മികച്ചതായതു കൊണ്ട് ഖത്തറിൽ കൊവിഡിന്റെ പുതിയ തരംഗങ്ങൾ പ്രതീക്ഷിക്കുന്നില്ലെന്നും ഇതിനായി കമ്മ്യൂണിറ്റി അംഗങ്ങളുടെ പ്രതിജ്ഞാബദ്ധത ആവശ്യമാണെന്നും അദ്ദേഹം അറിയിച്ചു. കുട്ടികൾക്കും (12-17 വയസിനിടയുള്ളവർ) വാക്സിനേഷൻ നൽകാൻ അദ്ദേഹം അഭ്യർത്ഥിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker