അപ്‌ഡേറ്റ്സ്ഖത്തർസാങ്കേതികം

പ്രത്യേക സംവിധാനം വാട്സ്ആപ്പിൽ കൂട്ടിച്ചേർക്കാൻ ഖത്തർ വിനിമയ മന്ത്രാലയത്തിന്റെ നിർദ്ദേശം

കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനു വേണ്ടി പ്രത്യേക ഫീച്ചർ വാട്സ്ആപ്പിൽ കൂട്ടിച്ചേർക്കണമെന്ന് ഖത്തർ ഗതാഗത വിനിമയ മന്ത്രാലയം രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. വൈറസ് ബാധ രാജ്യത്ത് വ്യാപിക്കുന്ന സാഹചര്യത്തിൽ കൃത്യമായ വിവരങ്ങൾ അറിയുന്നതിനു വേണ്ടി ഈ സംവിധാനം ജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.

കൊവിഡുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ വാർത്തകൾ രാജ്യത്ത് പ്രചരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. പുതിയ സംവിധാനം വഴി ആളുകൾക്ക് ഔദ്യോഗിക സ്രോതസു വഴി കൃത്യമായ വിവരങ്ങൾ ലഭ്യമാകും. ആറു ഭാഷകളിൽ ഈ സേവനം ലഭ്യമാകുമെന്നും വിനിമയ മന്ത്രാലയം അറിയിച്ചു.

ട്വിറ്ററിലാണ് പുതിയ നിർദ്ദേശം ഖത്തർ ഗതാഗത വിനിമയ മന്ത്രാലയം നൽകിയത്. https://wa.me/97460060601?text=Hi എന്ന ലിങ്ക് ഉപയോഗിച്ചാണ് പുതിയ ഫീച്ചർ കൂട്ടിച്ചേർക്കേണ്ടത്. ഇതു വഴി കൊവിഡുമായി ബന്ധപ്പെട്ട സംശയങ്ങളും ചോദിക്കാനാകും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker