അപ്‌ഡേറ്റ്സ്ഖത്തർ

ഖത്തറിൽ ‘അൽ തുറയ നക്ഷത്രരാത്രികൾ’ ആരംഭിച്ചു, മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

‘അൽ തുറയ നക്ഷത്ര രാത്രികളിൽ’ ആദ്യ രാത്രി ഇന്നലെ ആരംഭിച്ചതോടെ ഖത്തറിൽ ഇന്നു മുതൽ ഇനിയുള്ള ദിവസങ്ങളിൽ ചൂടു ക്രമാതീതമായി വർദ്ധിക്കാൻ സാധ്യതയുണ്ടെന്നു ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അൽ തുറയ നക്ഷത്ര രാത്രികൾ 13 ദിവസം നീണ്ടുനിൽക്കും. ആ സമയങ്ങളിൽ ചൂട് രൂക്ഷമാവുകയും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് പകൽ സമയത്ത് വീശുകയും ചെയ്യും.

ശക്തമായ കാറ്റും ഉയർന്ന കടലും ഇന്നു മുതൽ പ്രതീക്ഷിക്കാമെന്ന് ക്യുഎംഡി ഇന്നലെ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളിൽ ചൂടുള്ള കാലാവസ്ഥ തുടരുമെന്നതിനാൽ സൂര്യാഘാതത്തെക്കുറിച്ചും അവർ മുന്നറിയിപ്പ് നൽകി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker