ആരോഗ്യംഖത്തർ

അൽ വക്ര ആശുപത്രിയിലെ വനിതാക്ഷേമ ക്ലിനിക്ക് വീണ്ടും പ്രവർത്തനമാരംഭിച്ചു

കോവിഡിന്റെ രണ്ടാം തരംഗത്തിൽ രോഗവ്യാപനം വർദ്ധിച്ചതിനെ തുടര്‍ന്ന് അൽ വക്ര ആശുപത്രിയെ കോവിഡ് ആശുപത്രിയാക്കി മാറ്റിയപ്പോള്‍ താല്‍ക്കാലികമായി പ്രവർത്തനം നിർത്തിയ വനിതാ ക്ഷേമ ക്ലിനിക് വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചുവെന്ന് എച്ച്എംസി അറിയിച്ചു.

സ്ത്രീകള്‍ക്കുള്ള പതിവ് കണ്‍സള്‍ട്ടേഷന്‍ സെഷനുകള്‍ ക്ലിനിക്കിൽ പഴയതു പോലെ തന്നെ ഇനി മുതൽ ആരംഭിക്കും. ഗര്‍ഭാവസ്ഥ, പ്രസവം, പ്രസവിച്ചതിനു ശേഷമുള്ള 12 മാസത്തിൽ സ്ത്രീകളുടെ ക്ഷേമം എന്നിവയെല്ലാം ഈ സേവനത്തിന്റെ പരിധിയിൽ വരും. ക്ലിനിക് സ്ഥാപിതമായതു മുതല്‍ 2000ത്തിലധികം സ്ത്രീകള്‍ക്കാവശ്യമായ പരിചരണം ക്ലിനിക്കിൽ നടത്തിയിട്ടുണ്ട്.

ഗര്‍ഭധാരണത്തോടനുബന്ധിച്ചു വരുന്ന ശാരീരിക മാറ്റങ്ങള്‍ സ്ത്രീകളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്നതിനാല്‍ ഇതിനെ മറികടക്കാനുള്ള സേവനങ്ങളും ക്ലിനിക്ക് നൽകുന്നുണ്ട്. ഇവിടുത്തെ സേവനം ലഭിക്കുന്നതിന്, സ്ത്രീകള്‍ക്ക് അവരുടെ ഡോക്ടറില്‍ നിന്ന് ഒരു റഫറല്‍ ആവശ്യപ്പെടാം. അല്ലെങ്കില്‍ 16000 എന്ന ട്രോള്‍ഫ്രീ നമ്പറില്‍ വിളിച്ച് സ്ത്രീകളുടെ മാനസികാരോഗ്യ, ക്ഷേമ സേവനവുമായി ബന്ധപ്പെടാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker