ആരോഗ്യംഖത്തർ

അൽ വക്ര ആശുപത്രിയിൽ ജനന രജിസ്ട്രേഷൻ നിർത്തലാക്കി

കോവിഡ് കേസുകൾക്ക് മെഡിക്കൽ സൗകര്യമായി അനുവദിച്ചതിനെത്തുടർന്ന് അൽ വക്ര ആശുപത്രിയിലെ ജനന സർട്ടിഫിക്കറ്റിനുള്ള രജിസ്ട്രേഷൻ ഓഫീസിന്റെ പ്രവർത്തനം നിർത്തിവച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ജനന സർട്ടിഫിക്കറ്റ് പൂർത്തിയായവർക്ക് അതു ലഭിക്കുന്നതിന് വിമൻ ഹെൽത്ത് ആൻഡ് റിസർച്ച് സെൻററിലെ നവജാത രജിസ്ട്രേഷൻ ഓഫീസിൽ 2021 ഏപ്രിൽ 1 മുതൽ ഔദ്യോഗിക ജോലി സമയങ്ങളിൽ പോകണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

വിമൻസ് ഹെൽത്ത് ആൻഡ് റിസർച്ച് സെന്റർ, സിദ്ര മെഡിസിൻ, അൽ-അഹ്ലി ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ നവജാത രജിസ്ട്രേഷൻ ഓഫീസുകളുടെ പ്രവർത്തനം നടക്കുന്നുണ്ട്. ഇവിടങ്ങളിലെ സമയം രാവിലെ 7:30 മുതൽ 12:30 വരെയും ഉച്ചയ്ക്ക് 2:30 മുതൽ 6:30 വരെയുമാണ്.

അൽ ഖോർ ഹോസ്പിറ്റൽ, അൽ ഇമാദി ഹോസ്പിറ്റൽ, ദോഹ ക്ലിനിക് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ നവജാത രജിസ്ട്രേഷൻ ഓഫീസുകളിൽ രാവിലെ മാത്രമാണ് പ്രവർത്തിക്കുന്നത്.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റായ https://eservices.moph.gov.qa/bcmoi/faces/informantWizard.xhtml വഴി ജനന സർട്ടിഫിക്കറ്റ് ഇലക്‌ട്രോണിക്കായി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ ഖത്തർ പോസ്റ്റ് വഴിയും രേഖകൾ ലഭിക്കാൻ അഭ്യർത്ഥിക്കാം.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker