അന്തർദേശീയംഖത്തർ

2022 ലോകകപ്പിന് ഖത്തർ പൂർണമായും തയ്യാറെടുത്തുവെന്ന് അമീർ

റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ, ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് എന്നിവർ പങ്കെടുത്ത സെന്റ് പീറ്റേഴ്‌സ്ബർഗ് ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിന്റെ (SPIEF 2021) ചർച്ചാ സെഷനിൽ വീഡിയോ കോൺഫറൻസിംഗിലൂടെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പങ്കെടുത്തു.

റഷ്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരിലൊന്നാണ് ഖത്തർ സംസ്ഥാനമെന്ന് സെഷനിൽ അമീർ പറഞ്ഞു. നിരവധി മേഖലകളിലുള്ള നിക്ഷേപം 13 ബില്യൺ ഡോളറിലധികം വരുമെന്നും ഭാവിയിൽ അവ ഇരട്ടിയാക്കാമെന്നു ആത്മവിശ്വാസമുണ്ടെന്നും അമീർ വ്യക്തമാക്കി.

2022 ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഖത്തർ പൂർണമായും സന്നദ്ധമായെന്നും ടൂർണമെന്റിന്റെ നിർമ്മാണ, അടിസ്ഥാന സൗകര്യ പദ്ധതികളെ കോവിഡ് പാൻഡെമിക് ബാധിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

ലോകകപ്പ് തീയതിക്ക് ഒന്നര വർഷം മുമ്പ്, ഈ നവംബറിൽ ലോകകപ്പിനു മുൻപുള്ള തയ്യാറെടുപ്പുകൾ വിലയിരുത്താനും കൂടി വേണ്ടി ഫിഫ അറബ് കപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യവും അമീർ സ്ഥിരീകരിച്ചു.

2018 ലോകകപ്പിന് ശേഷം ഖത്തർ-റഷ്യയും തമ്മിലുള്ള ടൂറിസം ബന്ധം ഇരട്ടിയായതായും അമീർ ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker