അപ്ഡേറ്റ്സ്ഖത്തർ
മെബൈരീക്കിലെ അബു നഖ്ല പെട്രോൾ സ്റ്റേഷനു ചുറ്റുമുള്ള റോഡുകൾ തുറന്നു
മെബൈരീക്കിലെ സൽവ റോഡിലുള്ള അബു നഖ്ല പെട്രോൾ സ്റ്റേഷനു ചുറ്റുമുള്ള റോഡുകൾ പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) തുറന്നു. അൽ റയാൻ ഏരിയയിലെ അഞ്ചാം ഘട്ട വികസന പദ്ധതികളുടെ ഭാഗമായാണ് ഇതു പൂർത്തിയാക്കിയത്.
പെട്രോൾ സ്റ്റേഷൻ ഉപയോക്താക്കൾക്ക് സുരക്ഷിതമായ റോഡുകളും പ്രവേശന കവാടങ്ങളും നൽകുക, ചുറ്റുമുള്ള ഗതാഗതം മികച്ചതാക്കുക, അതുപോലെ അടുത്തുള്ള സ്കൂളുകളിലേക്ക് എത്തുന്നത് സുഗമമാക്കുക എന്നിവയാണ് പൂർത്തിയാക്കിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
The Public Works Authority (Ashghal) announced the completion of works of the roads and infrastructure around Abu Nakhla Petrol Station which is located on Salwa Road in Mebaireek, and opening of roads for traffic movement…#Qatar #Roads #Development https://t.co/VBBkCPQyPn
— The Peninsula Qatar (@PeninsulaQatar) April 6, 2021