ആരോഗ്യംഖത്തർ

പ്രമേഹരോഗികൾക്ക് നിർദ്ദേശങ്ങളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ ടൈപ്പ് വൺ പ്രമേഹമുള്ള രോഗികൾക്കും അവരുടെ കുടുംബത്തിനും നിർദ്ദേശങ്ങളുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. പ്രമേഹമുൾപ്പെടെ വിട്ടുമാറാത്ത രോഗമുള്ളവരുടെ പ്രതിരോധ ശേഷി കുറവായതു കൊണ്ട് അവർക്കു കൊറോണ വൈറസ് ബാധിച്ചാൽ ഗുരുതര പ്രശ്നങ്ങൾ ഉണ്ടായേക്കാമെന്നതു കൊണ്ടാണ് ആരോഗ്യ മന്ത്രാലയം അവർ കൂടുതൽ പ്രതിരോധ നടപടി സ്വീകരിക്കണമെന്ന നിർദേശങ്ങൾ നൽകിയത്.

1. ബ്ലഡ് ഷുഗർ റീഡിംഗ് നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ച അളവിൽ തന്നെയാണെന്ന് ഉറപ്പു വരുത്തുക.
2. ധാരാളം വെള്ളം കുടിക്കുക.
3. ഡോക്ടർ നിർദേശിച്ച പ്രകാരമുള്ള ഭക്ഷണ രീതി പാലിക്കാൻ ശ്രദ്ധിക്കുക.
4. രോഗവുമായി ബന്ധപ്പെട്ട വാക്സിനേഷനുകൾ ചെയ്തിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
5. ദിവസവും വ്യായാമം ചെയ്യുക.

ഇതിനു പുറമേ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി മറ്റുള്ളവരുമായി അകലം പാലിച്ച് വീട്ടിൽ തന്നെ തുടരുക, പുറത്തു പോകേണ്ടി വരുമ്പോൾ മാസ്കും ഗ്ളൗസും ധരിക്കുക, വ്യക്തി ശുചിത്വം കാത്തു സൂക്ഷിക്കുക, തൊലി വരൾച്ചയുള്ളവർ സാനിറ്റൈസർ ഉപയോഗിക്കാതെ ഡോക്ടർമാർ നിർദേശിക്കുന്ന ക്രീം ഉപയോഗിക്കുക എന്നീ നിർദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള കൊവിഡ് രോഗലക്ഷണങ്ങൾ കാണിക്കുകയാണെങ്കിൽ 16000 എന്ന കൊവിഡ് ഹെൽപ് ലൈനിൽ ബന്ധപ്പെടേണ്ടതാണ്. മെഡിക്കേഷൻ കൃത്യമായി പിന്തുടരാനും യൂറിൻ, ബ്ലഡ് കീടോണുകൾ കൃത്യമായി പരിശോധിക്കാനും ഉപ്പിട്ട വെള്ളം കൊണ്ട് വായ കഴുകാനും നിർദ്ദേശമുണ്ട്. എട്ടു മണിക്കൂറിനിടയിലുള്ള പരിശോധനയിൽ ഷുഗർ റീഡിംഗ് 300 കടക്കുകയാണെങ്കിൽ ഭയപ്പെടേണ്ടെന്നും ഷുഗർ രോഗികൾക്കുള്ള ഹെൽപ് ലൈനായ  16099ൽ ബന്ധപ്പെടാനും ആരോഗ്യ മന്ത്രാലയം നിർദ്ദേശിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker