ഖത്തർവിദ്യാഭ്യാസം

ആഗോള തലത്തിൽ മികച്ച സ്കോർ നേടിയതിന് ഭവൻസ് പബ്ലിക് സ്കൂളിന് അഭിനന്ദനം

ട്രൻഡ്സ് ഇൻ ഇന്റർനാഷണൽ മാത്തമാറ്റിക്സ് ആൻഡ് സയൻസ് സ്റ്റഡിയിൽ (ടിംസ് 2019) ആഗോള ശരാശരി സ്‌കോറിനേക്കാൾ (500 പോയിന്റ്) മുകളിൽ നേടിയതിന് ഭവൻസ് പബ്ലിക് സ്‌കൂളിന് വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്വകാര്യ വിദ്യാഭ്യാസ വിഭാഗത്തിൽ നിന്ന് പ്രത്യേക അഭിനന്ദനങ്ങൾ ലഭിച്ചു.

സയൻസ്, മാത്തമാറ്റിക്സ് ഡൊമെയ്‌നുകളിൽ ഫലപ്രദമായ അധ്യാപന-പഠന രീതികൾ സ്വീകരിച്ചതിനാണ് സ്കൂൾ മികച്ച സ്കോർ നേടിയത്. അഭിമാനകരമായ ഈ നേട്ടത്തിനു വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് അധ്യാപകരും ഉദ്യോഗസ്ഥരും നടത്തിയ വലിയ ശ്രമങ്ങൾക്ക് മന്ത്രാലയം അഗാധമായ ആശംസകൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker