അപ്‌ഡേറ്റ്സ്ആരോഗ്യംഖത്തർ

ഖത്തറിൽ കൊവിഡ് വാക്സിനേഷനു മുൻഗണന നൽകുന്നവരുടെ പ്രായപരിധി കുറച്ചു

ഖത്തറിലെ കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 65 ൽ നിന്ന് 60 ആക്കി കുറച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 60 വയസും അതിൽ കൂടുതലുമുള്ള എല്ലാവർക്കും വാക്സിൻ സ്വീകരിക്കാൻ അർഹതയുണ്ടെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

ഡിസംബർ 23ന് ഖത്തർ ആദ്യഘട്ട പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചപ്പോൾ മൂന്ന് പ്രധാന ഗ്രൂപ്പുകൾക്ക് മുൻഗണന നൽകുന്നു. പ്രായമായവർ, വിട്ടുമാറാത്ത രോഗാവസ്ഥയുള്ള ആളുകൾ,  കൊവിഡിനെതിരെ പോരാടുന്ന മുൻനിര ആരോഗ്യ പ്രവർത്തകർ എന്നിവർക്കാണ് മുൻഗണന. ഇതിൽ പ്രായമായവരുടെ പ്രായപരിധിയാണ് ഇപ്പോൾ 60 ആയി കുറച്ചിരിക്കുന്നത്.

ഈ മുൻ‌ഗണനാ ഗ്രൂപ്പുകളിലെ പൗരന്മാർക്കും താമസക്കാർക്കുമുള്ള വാക്സിനേഷൻ അപ്പോയിന്റ്മെൻറ് ക്രമീകരിക്കുന്നതിന് പി‌എച്ച്‌സി‌സി ആരോഗ്യ പ്രൊഫഷണലിൽ നിന്നുള്ള സന്ദേശമോ ടെലിഫോൺ കോളുകളോ ലഭിക്കും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker