അപ്‌ഡേറ്റ്സ്കാലാവസ്ഥഖത്തർ

ഖത്തറിൽ ഇന്നു മുതൽ മഴക്കു സാധ്യത, മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സെപ്റ്റംബർ 29 (ചൊവ്വാഴ്ച) മുതൽ ഒക്ടോബർ 1 വരെ (വ്യാഴം) ഉച്ചകഴിഞ്ഞ് പ്രാദേശിക മേഘങ്ങളുടെ വികസനത്തിന് സാധ്യതയുള്ളതിനാൽ ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പിന്റെ (ക്യുഎംഡി) റിപ്പോർട്ടിൽ പറയുന്നു.

ഒക്ടോബർ പകുതിയോടെ ആരംഭിക്കുന്ന “അൽവാസ്മി” എന്നറിയപ്പെടുന്ന മഴയുടെ സീസണിന് മുമ്പുള്ള ഈ കാലഘട്ടത്തെ പ്രാദേശികമായി “ഖലൈദ് അൽവാസ്മി” എന്ന് വിളിക്കുന്നു എന്നും ക്യുഎംഡി കൂട്ടിച്ചേർത്തു.

ഇടയ്ക്കിടെ ഇടിമിന്നലോടുകൂടിയ മഴയും ആലിപ്പഴം പൊഴിയലും ശക്തമായ ഡൗൺ‌ഡ്രാഫ്റ്റ് കാറ്റും കാരണം പൊടിപടലങ്ങൾ ഉയരാനും ദൃശ്യപരത കുറയാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker