ഖത്തർബിസിനസ്

പ്രവാസി തൊഴിലാളികളുടെ ശമ്പളം വൈകുന്നതിൽ തൊഴിൽ മന്ത്രാലയത്തിന്റെ അന്വേഷണം

പ്രവാസി തൊഴിലാളികളുടെ ശമ്പള വിതരണം വൈകുന്നുണ്ടെന്ന പരാതി ശക്തമാകുന്നതിൽ തൊഴിൽ മന്ത്രാലയം അന്വേഷണം നടത്താനൊരുങ്ങുന്നു. ശമ്പളം കൃത്യമായി വിതരണം ചെയ്യാത്ത കമ്പനികൾക്കെതിരെ നിയമ നടപടിയുണ്ടാകുമെന്ന് മിനിസ്ട്രി ഓഫ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെന്റ്, ലേബർ ആൻഡ് സോഷ്യൽ അഫയേഴ്സ് വ്യക്തമാക്കി. ശമ്പളവിതരണം വൈകുന്നത് വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തെ ലംഘിക്കുന്നതാണ്.

വേതനം നൽകുന്നതു വൈകിയതിനെ തുടർന്ന് ഏതാനും തൊഴിലാളികൾ കഴിഞ്ഞ ദിവസം മ്ഷരൈബ് ഏരിയയിൽ സമാധനപരമായി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കമ്പനികൾക്ക് ശക്തമായ നിർദ്ദേശം ഇക്കാര്യത്തിൽ നൽകിയിട്ടുണ്ടെന്നും തങ്ങളുടെ നിയമപരമായ കാര്യങ്ങൾ സംരക്ഷിക്കപ്പെടാൻ തൊഴിലാളികൾക്ക് അവകാശമുണ്ടെന്നും മന്ത്രാലയം അറിയിച്ചു. തൊഴിലാളിയുടെ അവകാശങ്ങൾ ലംഘിച്ചാൽ ഖത്തർ തൊഴിൽ നിയമ പ്രകാരം അതു ശിക്ഷാർഹമാണ്.

സാമ്പത്തിക പ്രതിസന്ധിയുള്ള കമ്പനികൾക്ക് ബഹുമാനപ്പെട്ട ഖത്തർ അമീർ നിർദേശിച്ച പ്രകാരം ബാങ്കുകളിൽ നിന്നും സഹായം തേടാവുന്നതാണ്. മൂന്നു ബില്യൺ ഖത്തർ റിയാലാണ് കമ്പനികളെ നിലവിലെ സാഹചര്യത്തിൽ സഹായിക്കാൻ ബാങ്കുകൾ വഴി വാഗ്ദാനം ചെയ്തിരിക്കുന്നത്. ശമ്പള വിതരണത്തിൽ പരാതിയുള്ള തൊഴിലാളികൾ 92727 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker