ആരോഗ്യംഖത്തർ

വാക്സിനെടുത്തവർക്കും കൊവിഡ്, വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ആശങ്ക വേണ്ടെന്ന് എച്ച്എംഎസി ഡയറക്ടർ

കൊവിഡ് വാക്സിനുകൾ വൈറസിനെതിരെ മികച്ച രീതിയിൽ സംരക്ഷണം തരുന്നുവെന്ന കാര്യം തെളിയിക്കപ്പെട്ടുവെന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ കമ്മ്യൂണിക്കബിള്‍ ഡിസീസ് സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുന അല്‍ മസ്‌ലമാനി അഭിപ്രായപ്പെട്ടു.

ഫൈസർ, മോഡേണ വാക്സിനുകൾ 95 ശതമാനം ഫലപ്രാപ്തി തരുമെന്നു തെളിയിക്കപ്പെട്ടിട്ടുണ്ടെങ്കിലും വാക്സിനേഷൻ പൂർത്തിയാക്കിവർ രോഗപ്രതിരോധ ശേഷി കൈവരിച്ചുവെന്നോ കൊവിഡ് ബാധ വരില്ലെന്നോ അതിനർത്ഥമില്ലെന്നും എന്നാൽ രോഗം വന്നാൽ ആരോഗ്യസ്ഥിതി സങ്കീർണമാകില്ലെന്നും അവർ അറിയിച്ചു.

വാക്സിനെടുത്തവരിൽ വളരെ ചെറിയ വിഭാഗത്തിനു മാത്രമേ കൊവിഡ് വീണ്ടും വരുന്നുള്ളൂവെന്നും ജനുവരി 1 മുതൽ 12249 പേരെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ അതിൽ 197 പേർ മാത്രമാണ് വാക്സിനേഷൻ പൂർത്തിയാക്കിയവരെന്നും അവർ അറിയിച്ചു.

അതുപോലെ ഈ വർഷത്തിലിതു വരെ കൊവിഡ് മൂലം 1766 പേരെ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നപ്പോൾ അതിൽ 19 രോഗികൾ മാത്രമാണ് വാക്സിനേഷൻ പൂർത്തിയാക്കിവർ. വാക്സിനേഷൻ പൂർത്തിയാക്കിയവരിൽ ഒരാൾക്കു പോലും മരണം സംഭവിച്ചിട്ടില്ലെന്നത് കൊവിഡ് മൂലം ആരോഗ്യ പ്രശ്നങ്ങൾ സങ്കീർണമാകുന്നതിനെ വാക്സിൻ തടയുന്നുവെന്നു വ്യക്തമാക്കുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker