ഖത്തർ

ഖത്തറിലെ തൊഴിൽ പരിഷ്കാരങ്ങൾ കാലാകാലം നിലനിൽക്കുന്നതെന്ന് ജിസിഒ

ലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികൾക്കായി പുതിയ മിനിമം വേതന നിയമം ശനിയാഴ്ച പ്രാബല്യത്തിൽ വന്നതു മൂലം വിവേചനരഹിതമായി മിനിമം പ്രതിഫലം ഉറപ്പു തരുന്ന ഗൾഫ് മേഖലയിലെ ആദ്യത്തെ രാജ്യമായി ഖത്തർ മാറി.

പുതിയ നിയമനിർമ്മാണം എല്ലാ ജീവനക്കാർക്കും മിനിമം പ്രതിമാസം 1,000 റിയാൽ വേതനവും അതുപോലെ തന്നെ തൊഴിലുടമ ഭക്ഷണം, പാർപ്പിടം എന്നിവ നൽകുന്നില്ലെങ്കിൽ ഭക്ഷണത്തിന് മിനിമം 300 ഖത്തർ റിയാലും താമസത്തിന് 500 ഖത്തർ റിയാലും ലഭിക്കും.

ഖത്തറിന്റെ പരിഷ്കാരങ്ങൾ പ്രധാന മനുഷ്യാവകാശ ഗ്രൂപ്പുകളും യുഎൻ സംഘടനകളും അംഗീകരിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ കലർപ്പില്ലാത്തതാണെന്നും ദീർഘകാലം നിലനിൽക്കുന്നതാണെന്നും ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ ഓഫീസ് വ്യക്തമാക്കി.

മിനിമം വേതനത്തിനു പുറമേ ഭൂരിഭാഗം തൊഴിലാളികൾക്കും എക്സിറ്റ് പെർമിറ്റില്ലാതെ തന്നെ ഖത്തർ വിടാം, എൻഓസിയില്ലാതെ തൊഴിൽ മാറാം എന്നിങ്ങനെയുള്ള തൊഴിലാളി അനുകൂല പരിഷ്കാരങ്ങളും ഖത്തർ നടപ്പിൽ വരുത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker