അന്തർദേശീയംഖത്തർ
സുപ്രധാന ചുവടുവെപ്പിൽ ഖത്തറിനും അമീറിനും അഭിനന്ദനവുമായി യുഎസ് എംബസി
അടുത്ത വർഷം ഒക്ടോബറിൽ നടക്കാനിരിക്കുന്ന ഷൂറ കൗൺസിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഖത്തറിനും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്കും യുഎസ് എംബസി ഖത്തറിന്റെ അഭിനന്ദനം.
“അടുത്ത ഒക്ടോബറിൽ ആദ്യത്തെ ഷൂറ കൗൺസിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ഖത്തറിനെ അഭിനന്ദിക്കുന്നു. പൗരന്മാരെന്ന നിലയിൽ നമുക്കുള്ള ഏറ്റവും പ്രധാനപ്പെട്ട അവകാശങ്ങളും ഉത്തരവാദിത്തങ്ങളിലൊന്നാണ് വോട്ടിംഗ്. ഈ സുപ്രധാന ചുവടുവെപ്പിനെ യുഎസ്എംബസി ദോഹ അഭിനന്ദിക്കുന്നു,” ഖത്തറിലെ യുഎസ് അംബാസഡർ എച്ച്. ഗ്രെറ്റ സി ഹോൾട്ട്സ് ഒരു ട്വീറ്റിൽ പറഞ്ഞു.
https://t.co/EJ7vpQ899g via @Qatar_Tribune
— Qatar Tribune (@Qatar_Tribune) November 6, 2020