ഖത്തർ

രണ്ടായിരത്തി അഞ്ഞൂറോളം തൊഴിലാളികൾക്കു പ്രയോജനപ്പെടുന്ന പദ്ധതിയുമായി ഔഖാഫ്

എൻ‌ഡോവ്‌മെൻറ്, ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിന്റെ (ഔഖാഫ്) ജനറൽ എൻ‌ഡോവ്‌മെൻറ് വകുപ്പിന്റെ ഫുഡ് കിറ്റ് വിതരണ പദ്ധതിയുടെ രണ്ടാം പതിപ്പിലൂടെ 1,500 ഓളം കുടുംബങ്ങൾക്കും 2500 തൊഴിലാളികൾക്കും  പ്രയോജനം ലഭിക്കും. ഖത്തറി ഭക്ഷ്യ സംരക്ഷണ സാമൂഹിക സംഘടനയായ ഹിഫ്സ് അൽ നെയ്മ സെന്ററുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

കോവിഡ് പാൻഡെമിക് ആരംഭിച്ച കഴിഞ്ഞ വർഷം ജനറൽ എൻ‌ഡോവ്‌മെൻറ് വകുപ്പ് തുടങ്ങിയ സംരംഭങ്ങളിൽ ഒന്നാണ് ഈ പദ്ധതിയെന്ന് എൻ‌ഡോവ്‌മെൻറ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ ഡോ. ഷെയ്ഖ് ഖാലിദ് പറഞ്ഞു. നിർദ്ധനരായ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും ഭക്ഷണ കൊട്ടകൾ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കുടുംബാംഗങ്ങളുടെ എണ്ണത്തെ അനുസരിച്ച് കിറ്റുകളുടെ എണ്ണം വ്യത്യാസപ്പെടുകയും വിശുദ്ധ റമദാൻ മാസത്തിൽ അവരുടെ എല്ലാ ആവശ്യകതകളും നടപ്പിലാക്കുകയും ചെയ്യും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker