അന്തർദേശീയംഇന്ത്യഖത്തർ

കൊവിഡ് പോരാട്ടത്തിൽ ഇന്ത്യക്കു ഖത്തർ നൽകുന്ന പിന്തുണക്ക് അമീറിനു നന്ദിയറിയിച്ച് നരേന്ദ്ര മോഡി

ലോകത്തു തന്നെ ഏറ്റവുമധികം കൊവിഡ് വ്യാപനം അഭിമുഖീകരിക്കുന്ന ഇന്ത്യക്കു നൽകിയ പിന്തുണക്ക് നൽകിയ പിന്തുണയ്ക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയോട് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു.

“ഖത്തർ അമീർ തമീം ബിൻ ഹമദുമായി ഇന്ന് നല്ലൊരു സംഭാഷണം നടത്തിയിരുന്നു. കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിനു നൽകിയ ഐക്യദാർഢ്യത്തിനും പിന്തുണ വാഗ്ദാനം ചെയ്തതിനും ഞാൻ അദ്ദേഹത്തോട് നന്ദി പറഞ്ഞു. ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന് നൽകുന്ന പരിചരണത്തിനും നന്ദിയറിയിച്ചു.” ഇന്ത്യൻ പ്രധാനമന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.

കൊറോണ വൈറസ് രണ്ടാമത്തെ തരംഗത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഇന്ത്യക്ക് ഐക്യദാർഢ്യം നൽകുമെന്ന് ഫോൺ കോളിൽ ഷെയ്ഖ് തമീം പറഞ്ഞു. മരണപ്പെട്ട ആയിരക്കണക്കിനു പേർക്ക് അനുശോചനം അറിയിച്ചതായി അമീരി ദിവാനും അറിയിച്ചു.

ഖത്തറും ഇന്ത്യയും തമ്മിലുള്ള സഹകരണ ബന്ധങ്ങൾ, അവ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികൾ, പൊതുവായതും പ്രാദേശികവും അന്തർദ്ദേശീയവുമായ പ്രശ്നങ്ങൾ എന്നവയും നേതാക്കൾ അവലോകനം ചെയ്തു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker