അന്തർദേശീയംഖത്തർ

ലോകത്തിലെ ട്രൻഡിംഗ് ഡെസ്റ്റിനേഷനുകളിലെ മുൻനിരയിൽ ഇടംനേടി ദോഹ

അടുത്ത കാലത്തായി നടപ്പിലാക്കിയ ഖത്തറിന്റെ ടൂറിസം തന്ത്രത്തിന്റെ ഫലപ്രാപ്തി വ്യക്തമാക്കി, ട്രിപ്പ്അഡ്‌വൈസർ ട്രാവലേഴ്‌സ് ചോയ്‌സ് അവാർഡ് 2021ൽ ലോകത്തിലെ മൂന്നാമത്തെ ‘ട്രെൻഡിംഗ് ഡെസ്റ്റിനേഷൻ’ ആയി ദോഹ തിരഞ്ഞെടുക്കപ്പെട്ടു.

വളരെ പ്രതിസന്ധി നേരിട്ട ഈ വർഷത്തിൽ പോലും, ഈ സ്ഥലങ്ങൾ ഉയർച്ച നേടുകയും അവയുടെ ജനപ്രീതി വർദ്ധിക്കുകയും നല്ല അഭിപ്രായങ്ങൾ നേടുകയും അവിടേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തുവെന്ന് ട്രിപ്അവൈസർ വെബ്‌സൈറ്റിൽ പറഞ്ഞു.

മെക്‌സിക്കോയിലെ കാബോ സാൻ ലൂക്കാസ് ഉൾപ്പെടെ മികച്ച 10 ട്രെൻഡിംഗ് ഡെസ്റ്റിനേഷനുകൾ:
കോർസിക്ക (ഫ്രാൻസ്), ദോഹ (ഖത്തർ), സന്യ (ചൈന), ഗാറ്റ്ലിൻബർഗ്, ടെന്നസി (യുണൈറ്റഡ് സ്റ്റേറ്റ്സ്), ക്വീൻസ്റ്റൗൺ (ന്യൂസിലാന്റ്), തുലൂം, (മെക്സിക്കോ) നതാൽ (ബ്രസീൽ) കാസ് (തുർക്കി) ഗ്വാഡലൂപ്പ് (കരീബിയൻ).

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker