അന്തർദേശീയംഖത്തർ

ഖത്തർ എയർവേഴ്സ് വിമാനങ്ങൾ സൗദി വഴി വീണ്ടും യാത്ര ചെയ്യാനാരംഭിച്ചു

ഇന്നലെ വൈകുന്നേരം മുതൽ ഖത്തറിന്റെ ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ് സൗദി അറേബ്യൻ വ്യോമാതിർത്തിയിലൂടെ വിമാനങ്ങൾ തിരിച്ചുവിടാൻ തുടങ്ങി.

“ഇന്ന് വൈകുന്നേരം ഖത്തർ എയർവേയ്‌സ് സൗദി വ്യോമാതിർത്തിയിലൂടെ ചില വിമാനങ്ങൾ തിരിച്ചുവിടാൻ തുടങ്ങി. ഷെഡ്യൂൾ ചെയ്ത ആദ്യത്തെ വിമാനം ദോഹ മുതൽ ജോഹന്നാസ്ബർഗ് വരെയുള്ളത് ജനുവരി 7ന് വൈകുന്നേരം 20.45നു തിരിക്കുമെന്നു പ്രതീക്ഷിക്കുന്നു.” എയർലൈൻ ട്വീറ്റ് ചെയ്തു.

2017ൽ ഉപരോധം ആരംഭിച്ചതിന് ശേഷം ഇറാൻ വഴിയാണ് ഖത്തർ എയർവേയ്സ് വിമാനങ്ങൾ യാത്ര ചെയ്തിരുന്നത്. ചൊവ്വാഴ്ച അൽ-ഉല കരാറിനുശേഷം ഖത്തറുമായുള്ള എല്ലാ വായു, കര, കടൽ അതിർത്തികൾ തുറക്കുമെന്നും ബന്ധം പുന:സ്ഥാപിക്കുമെന്നും സൗദി പ്രഖ്യാപിച്ചിരുന്നു.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker