അപ്‌ഡേറ്റ്സ്കാലാവസ്ഥഖത്തർ

ഖത്തറിൽ തിങ്കളാഴ്ച വരെ പ്രതികൂല കാലാവസ്ഥ തുടരുമെന്ന് ക്യുഎംഡി

തിങ്കളാഴ്ച രാവിലെ വരെ രാജ്യത്ത് മൂടൽമഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ദൃശ്യപരത കുറയുമെന്നും ഏറ്റവും പുതിയ വിവരങ്ങൾ ട്വിറ്ററിലൂടെ പിന്തുടരണമെന്നും അവർ ജനങ്ങളോട് ആവശ്യപ്പെട്ടു.

“വെള്ളിയാഴ്ച രാത്രി മുതൽ തിങ്കളാഴ്ച രാവിലെ (ജൂൺ 28) വരെ റിലേറ്റീവ് ഹുമിഡിറ്റി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാത്രി വൈകിയും പ്രഭാത സമയവും മൂടൽ മഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് 2 കിലോമീറ്ററിൽ താഴെയുള്ള തിരശ്ചീന ദൃശ്യപരതയ്ക്ക് കാരണമാകുന്നു.” വെള്ളിയാഴ്ച ട്വിറ്ററിൽ ക്യുഎംഡി അറിയിച്ചു.

അതേസമയം, ഇന്നത്തെ വിശദമായ പ്രവചനം പറയുന്നത് ചില സ്ഥലങ്ങളിൽ പകൽ സമയത്തും മൂടൽ മഞ്ഞ് ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും, ദൃശ്യപരത കുറയുമെന്നുമാണ്. ഇന്നു ദോഹയിൽ 31-42 സി മുതൽ താപനില വരെയാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker