കേരളംഖത്തർവിനോദം

പൂർണമായും ഖത്തറിൽ ചിത്രീകരിച്ച മലയാളസിനിമ ‘എൽമർ’ റിലീസിംഗിനു തയ്യാറെടുക്കുന്നു

ഖത്തറിൽ വച്ച് മുഴുവനായും ചിത്രീകരിച്ച മലയാള ചലച്ചിത്രമായ ‘എൽമർ’ റിലീസിംഗിനായി ഒരുങ്ങുന്നു. പ്രവാസി മലയാളിയ രാജേശ്വർ ഗോവിന്ദൻ നിർമിച്ച് ഗോപി കുറ്റിക്കോൽ രചനയും സംവിധാനവും നിർവഹിച്ച സിനിമയുടെ ടീസർ പ്രമുഖ സംവിധായകനായ ലാൽ ജോസാണു പുറത്തു വിട്ടത്.

സന്തോഷ് കീഴാറ്റൂർ, എറണാകുളം സ്വദേശി ദേവ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയിൽ ഖത്തർ പ്രവാസികളായ നിരവധി പേർ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. റഫീക് അഹമ്മദ് രചിച്ച് അജയ് കുമാറിന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ഒരു ഗാനം പ്രമുഖ ഗായകൻ ഹരിഹരൻ ആലപിച്ചിട്ടുണ്ട്.

കൊവിഡ് ഭീഷണിക്കിടയിൽ അവസാന ജോലികൾ പൂർത്തിയാക്കിയ സിനിമയുടെ ക്യാമറ ജിസ്ബിൻ സെബാസ്റ്റ്യനാണ്. ഏപ്രിൽ, മെയ് മാസങ്ങളിലായി സിനിമ പുറത്തിറങ്ങും.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker