ഖത്തർ

സൈബർ കുറ്റകൃത്യങ്ങൾ തടയാൻ ജനങ്ങൾക്കു നാലു നിർദ്ദേശങ്ങളുമായി ആഭ്യന്തരമന്ത്രാലയം

വിവിധ ആപ്പുകൾ വഴിയുള്ള ഇലക്ട്രോണിക് ഇടപാടുകൾ പൊതുജനങ്ങൾക്കിടയിൽ വർദ്ധിച്ചുകൊണ്ടിരിക്കുമ്പോൾ, സൈബർ കുറ്റകൃത്യങ്ങൾക്കും വഞ്ചനകൾക്കും വിധേയമാകുന്നത് തടയാൻ ആഭ്യന്തര മന്ത്രാലയം (എം‌ഐ‌ഐ) ചില നിർദ്ദേശങ്ങൾ ജനങ്ങൾക്കു നൽകി. പ്രധാന നിർദ്ദേശങ്ങൾ:

1. ഒരു കാരണവശാലും നിങ്ങളുടെ ഫോണിലേക്ക് എസ്എംഎസ് വഴി ലഭിച്ച ഒടിപി (വൺ ടൈം പാസ്‌വേഡ്) ആരുമായും പങ്കിടരുത്.

2. എന്തെങ്കിലും നടപടിയെടുക്കുന്നതിന് മുമ്പ് കോളുകളുടെയും സന്ദേശങ്ങളുടെയും ആധികാരികത പരിശോധിക്കുക.

3. തട്ടിപ്പുകളെക്കുറിച്ച് വിവരങ്ങൾ നൽകി സൈബർ സുരക്ഷാ പ്രതിരോധ സംഘത്തെ സഹായിക്കുക. മൊബൈൽ: 66815757, ഫോൺ: 2347444, ഇ-മെയിൽ: [email protected]

4. നിങ്ങളുടെ സുഹൃത്തുക്കൾ, കുടുംബം, കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ എന്നിവരെ ചുറ്റും നടക്കുന്ന തട്ടിപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker