ആരോഗ്യംഖത്തർ

ആശുപത്രിയിൽ പോകാതെ ഡോക്ടറോടു സംവദിക്കാനുള്ള സൗകര്യമൊരുക്കി എച്ച്എംസി

ഹമദ് മെഡിക്കൽ കോർപറേഷൻ ഏർപ്പെടുത്തിയ അടിയന്തിര കൺസൾട്ടേഷൻ സർവീസ് പ്രകാരം ഒരാഴ്ചയിൽ അയ്യായിരം പേർക്ക് ഹോസ്പിറ്റലിൽ എത്താതെ തന്നെ ഡോക്ടറോടു സംവദിക്കാം. കൊറോണ വൈറസ് വ്യാപനം തടയുന്നതിനു വേണ്ടി ഏർപ്പെടുത്തിയ ഈ സംരഭത്തിന്റെ ഭാഗമായി രോഗികൾക്ക് ടെലിഫോൺ വഴിയാണ് ഡോക്ടർമാരോടു സംസാരിക്കാൻ കഴിയുക.

ഖത്തറിലെ പ്രമുഖ മാധ്യത്തോടു സംസാരിക്കുമ്പോൾ യൂറോളജി വിഭാഗം തലവനായ ഡോ. ഖാലിദ് അൽ റുമൈഹിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാഴ്ചകൾക്കു മുൻപാണ് ഈ സൗകര്യം ആരംഭിച്ചതെന്നും ആശുപത്രികളിലേക്കുള്ള ആളുകളുടെ വരവ് കുറക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

എച്ച്എംസിയിലെ എല്ലാ ഔട്ട് പേഷ്യന്റ് വിഭാഗത്തിലും ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. 16000 എന്ന നമ്പറിൽ വിളിച്ച് നമ്പർ 3 പ്രസ് ചെയ്താൽ ഈ സേവനം നിങ്ങൾക്കു ലഭ്യമാകും. ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ 7 മണി മുതൽ രാത്രി 10 മണി വരെയാണ് ഈ സേവനം ലഭ്യമാകുക. ഹെൽത്ത് കാർഡുള്ളവർക്ക് ഈ സേവനം സൗജന്യമായിരിക്കും.

ചെറിയ പ്രശ്നങ്ങളുള്ള രോഗികൾ ഔട്ട് പേഷ്യന്റ് വിഭാഗത്തിലേക്കും അത്യാഹിത വിഭാഗത്തിലേക്കും വരുന്നത് ഇതു കൊണ്ടു കുറക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു. രോഗികളുടെ പ്രശ്നങ്ങൾ കേട്ടതിനു ശേഷം നേരിട്ട് അപ്പോയിന്റ്മെന്റ് കൊടുക്കേണ്ടതാണെങ്കിൽ അതു നൽകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

Adblock Detected

Please consider supporting us by disabling your ad blocker